Connect with us

Hi, what are you looking for?

Kerala

ലൈഫ് മിഷൻ പദ്ധതി കേസിൽ സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകി.

സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനസർക്കാർ നൽകിയ ഹർജി തള്ളി.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിൽ സിബിഐ അന്വേണം തുടരാൻ ഹൈക്കോടതിയുടെ അനുവാദം. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനസർക്കാർ നൽകിയ ഹർജി തള്ളി. ലൈഫ് മിഷൻ പദ്ധതിയുടെ നടപടി ക്രമങ്ങളിൽ പ്രഥമ​ദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഈ നടപടി.

ലൈഫ് മിഷൻ കേസിൽ സിബിഐ നേരത്തെ തന്നെ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. എന്നാൽ സിബിഐയുടെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്വപ്പെട്ടുകൊണ്ട് സർക്കാരും യുണീടാക്കും കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് സിബിഐ അന്വേഷണം രണ്ട് മാസത്തേക്ക് സിബിഐ അന്വേഷണം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നത്. എന്നാൽ സിബിഐയുടെ വാദങ്ങൾ അം​ഗീകരിച്ചാണ് ഇന്നത്തെ ഉത്തരവ്. അനിൽ അക്കര എം എൽ എയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിദേശ സംഭാവന നിയന്ത്രണ നിയമം, അഴിമതി നിയന്ത്രണ നിയമം എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ​ഗൂഢാലോചന കുറ്റം തുടങ്ങിയവ പ്രകാരമാണ് സിബിഐ കേസെടുത്തത്.

ലൈഫ് മിഷൻ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു സർക്കാരിന്റെ വാ​ദം. എന്നാൽ കരാർ പ്രകാരം സേവനത്തിനിള്ള തുകയാണ് കൈപ്പറ്റിയതെന്നാണ് യൂണിടാക്കിന്റെ വാദം.

Summary : The High Court has allowed the CBI to continue its probe into the Life Mission project case.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...