Connect with us

Hi, what are you looking for?

Kerala

ന്യൂസ് 18 ചാനലിലെ മൂന്ന് മാധ്യമപ്രവർത്തകർക്കെതിരെ നടപടി; സോഷ്യൽ മീഡിയ പോളിസി ലംഘിച്ചുകൊണ്ട് സിപിഎം ന് അനുകൂലമായി രാഷ്ട്രീയ പ്രതികരണം നടത്തി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം നേടിയ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും വ്യക്തമായ രാഷ്ട്രീയ ചായ് വോടെയും സോഷ്യല്‍ മീഡിയയില്‍ വന്ന ഇവരുടെ പോസ്റ്റുകളാണ് നടപടിക്ക് ആധാരം.

ചാനലിന്റെ സോഷ്യൽ മീഡിയ പോളിസി ലംഘിച്ചുകൊണ്ട് സിപിഎം ന് അനുകൂലമായി രാഷ്ട്രീയ പ്രതികരണം നടത്തിയതിന് മാധ്യമപ്രവർത്തകരും സോഷ്യല്‍മീഡിയയില്‍ ഇടതുപക്ഷ അനുഭാവം പുലര്‍ത്തുന്നവരുമായ എസ്. ലല്ലു, സനീഷ് ഇളയടത്ത്, അപര്‍ണ കുറുപ്പ് എന്നിവര്‍ക്കെതിരെ നടപടിയെടുത്ത് ന്യൂസ് 18 ചാനൽ.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം നേടിയ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും വ്യക്തമായ രാഷ്ട്രീയ ചായ് വോടെയും സോഷ്യല്‍ മീഡിയയില്‍ വന്ന ഇവരുടെ പോസ്റ്റുകളാണ് നടപടിക്ക് ആധാരം. സനീഷ് ഫെയ്സ് ബുക്കിലും അപര്‍ണ്ണ ട്വിറ്ററിലും ഇട്ട പോസ്റ്റുകളാണ് വിനയായത് എങ്കില്‍ ഫെയ്സ് ബുക്കില്‍ രാഷ്ട്രീയം പറഞ്ഞതിനാണ് ലല്ലുവിന് പണി കിട്ടിയത്.

ഇവർക്കെതിരെ ചാനൽ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു. ഒരാഴ്ചക്കാലത്തേക്ക് വാര്‍ത്താ പരിപാടി അവതരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ഒരാഴ്ച്ചയിലെ ശമ്ബളം കട്ട് ചെയ്യുകയും ചെയ്തു. നൽകിയ ശിക്ഷാ നടപടികൾ പൂർത്തിയാക്കി ഇവർ ജോലിയിൽ തിരികെ പ്രവേശിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ പക്ഷം പിടിക്കരുതെന്ന ആവശ്യം മാനേജ്മെന്റ് മുമ്പോട്ട് വച്ചിരുന്നു. എല്ലാ ജീവനക്കാര്‍ക്കും അതേ സംബന്ധിച്ച് സർക്കുലറും നല്‍കിയിരുന്നു. ഇത് ലംഘിച്ച് സോഷ്യൽ മീഡിയയിൽ രാഷ്ട്രീയം ചർച്ച ചെയ്തതിനാണ് കമ്പനി ഇവർക്കെതിരെ നടപടിയെടുത്തത് എന്നാണ് ചാനൽ മാനേജ്മെന്റ് വ്യക്തമാക്കിയത്.

Summary : Action against three journalists of News 18 channel

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...