Connect with us

Hi, what are you looking for?

Kerala

സിനിമാ തിയ്യേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു, ഒപ്പം വൈദ്യുത ബില്ലില്‍ ഇളവ് നല്‍കും.

സംസ്ഥാനത്ത് തിയ്യേറ്ററുകള്‍ പത്ത് മാസം അടഞ്ഞ് കിടന്നതിനാല്‍ ഈ മാസങ്ങളിലെ വൈദ്യുതി ഫിക്‌സ്ഡ് ചാര്‍ജ് 50 ശതമാനമാക്കി കുറയ്ക്കും.

കൊറോണ ഭീതിയില്‍ ഒരു വര്‍ഷക്കാലമായി അടച്ചിട്ടിരുന്ന തിയ്യേറ്ററുകള്‍ ഈ മാസം തുറന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ സിനിമാ തിയ്യേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാല്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

സംസ്ഥാനത്ത് തിയ്യേറ്ററുകള്‍ പത്ത് മാസം അടഞ്ഞ് കിടന്നതിനാല്‍ ഈ മാസങ്ങളിലെ വൈദ്യുതി ഫിക്‌സ്ഡ് ചാര്‍ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കിയുള്ള തുക ഗഡുക്കളായി കുറയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31 നുള്ളില്‍ തിയ്യേറ്ററുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കൊടുക്കേണ്ട വസ്തു നികുതി മാസങ്ങളായി അടയ്ക്കാം.

കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വൈദ്യുതവകുപ്പ് എംഎം മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എസ്. എസ് പിള്ള, തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

പ്രൊഫഷ്ണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശ സ്വയംഭരണം, ഇലക്്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം ഫയര്‍ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.

Summary : The state government has decided to waive the entertainment tax on cinema theaters and give concessions on the electricity bill.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...