Connect with us

Hi, what are you looking for?

Kerala

വാളയാർ കേസ് സിബിഐക്ക് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.

വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ഏറെക്കാലമായി പെൺകുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നതാണ്. അതിനായി അവർ സമരം നടത്തുകയും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വാളയാർ കേസിൽ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഇറക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ഏറെക്കാലമായി പെൺകുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നതാണ്. അതിനായി അവർ സമരം നടത്തുകയും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതേ സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി അടുത്ത ദിവസം തന്നെ വിജ്ഞാപനം ഇറക്കും. രക്ഷിതാക്കൾ പറയുന്നത് കേരളാ പോലീസോ മറ്റ് ഏജൻസികളോ അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ല, കേസ് സിബിഐക്ക് തന്നെ വിടണം എന്നാണ്.

കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷണത്തേയും വിചാരണയേയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതിയും ഇടപെടൽ കേസിൽ ഉണ്ടായത്. തട്ടിക്കൂട്ട് വിചാരണയാണ് നടന്നതെന്നും പ്രതികൾ രക്ഷപ്പെട്ടത് അം​ഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വിചാരണ നടന്ന പാലക്കാട്ട് ഹൈക്കോടതിയും പോക്സോ കോടതിയും വിമർശനം ഏൽക്കേണ്ടി വന്നിരുന്നു.

Summary : Chief Minister Pinarayi Vijayan’s suggestion to hand over Walayar case to CBI.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...