Connect with us

Hi, what are you looking for?

Kerala

പാലക്കാട് ന​ഗരസഭാ കെട്ടിടത്തിന് മുകളിൽ ജയ് ശ്രീറാം ബോർഡ് ഉയർത്തിയതിന് പിന്നാലെ ​ഗാന്ധി പ്രതിമയുടെ കഴുത്തിൽ ബിജെപി കൊടി കെട്ടിയത് വിവാദമാകുന്നു.

പാലക്കാട് ന​ഗരസഭ വളപ്പിലെ രാഷ്ട്രപിതാവിന്റെ അർധകായ പ്രതിമയുടെ കഴുത്തിലാണ് ബിജെപി പ്രവർത്തകർ കൊടി കെട്ടിയത്.

പാലക്കാട് ന​ഗരസഭ പിടിച്ചെടുത്ത ബിജെപി പ്രവർത്തകർ ന​ഗരസഭാ കെട്ടിടത്തിന് മുകളിൽ ജയ് ശ്രീറാം ബോർഡ് ഉയർത്തിയതിന് പിന്നാലെ ഗാന്ധി പ്രതിമയുടെ കഴുത്തിൽ ബിജെപി കൊടി കെട്ടിയത് വിവാദമാകുന്നു.​പാലക്കാട് ന​ഗരസഭ വളപ്പിലെ രാഷ്ട്രപിതാവിന്റെ അർധകായ പ്രതിമയുടെ കഴുത്തിലാണ് ബിജെപി പ്രവർത്തകർ കൊടി കെട്ടിയത്.

ഇന്നാ രാവിലെയാണ് ന​ഗരസഭാ ജീവനക്കാരുടെ ശ്രദ്ധയിൽ കൊടി കെട്ടിയിട്ടുള്ള കാര്യം പെടുന്നത്. അതേ തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാർ കൊടി നീക്കം ചെയ്തു. രാഷ്ട്രപിതാവിനെ ബിജെപി അപമാനിച്ചു എന്നാരോപിച്ച്‌ കോണ്‍ഗ്രസും സിപിഎമ്മും സംഭവത്തിനെതിരെ പ്രതിഷേധവുമായി എത്തിയെങ്കലും സംഭവത്തില്‍ ബിജെപി നേതൃത്വം ഇതു വരെ പ്രതികരിച്ചിട്ടില്ല.

സംഭവത്തെ തുടർന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പ്രതിഷേധമുയരുന്നുണ്ട്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച്‌ സംഘര്‍ഷം സൃഷ്ടിക്കാനാണ് ഇത്തരം പ്രവൃത്തികളിലൂടെ ബി ജെ പി ശ്രമിക്കുന്നതെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചു.

Summary : The BJP’s flag hoisting of the Gandhi statue after the Jai Shriram board was hoisted on top of the Nagarasabha building in Palakkad is controversial.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...