Connect with us

Hi, what are you looking for?

Kerala

വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണം; ജനവാസ മേഖലയിലേക്കിറങ്ങിയ കടുവ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ആക്രമിച്ചു.

ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ തുരത്തുന്നതിനിടയിലാണ് ചെതലയം റേഞ്ച് ഓഫീസര്‍ ടി. ശശികുമാറിന് നേരെ ആക്രമണമുണ്ടായത്.

പുല്‍പ്പള്ളി കൊളവള്ളിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ജനവാസ മേഖലയിലേക്കിറങ്ങിയ കടുവ ആക്രമിച്ചു. ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ തുരത്തുന്നതിനിടയിലാണ് ചെതലയം റേഞ്ച് ഓഫീസര്‍ ടി. ശശികുമാറിന് നേരെ ആക്രമണമുണ്ടായത്.

നാട്ടുകാരുള്‍പ്പെടെയുള്ള വനപാലക സംഘത്തിന്റെ നേതൃത്വത്തില്‍ കൊളവള്ളിയില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണത്തെ തുടര്‍ന്ന് ഇപ്പോൾ തിരച്ചില്‍ നടത്തി വരികയായിരുന്നു. വൈകീട്ട് മൂന്നരയോടെയാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് നേരെയുള്ള കടുവയുടെ ആക്രമണം. ശശികുമാറിനെ വയനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളൊന്നും അദ്ദേ​ഹത്തിന് പറ്റിയിട്ടില്ല.

കര്‍ണാടക വനാതിര്‍ത്തിയില്‍ കബനി നദിയോട് ചേര്‍ന്നുള്ള പ്രദേശമാണ് കൊളവള്ളി. കബനി നദിയുടെ മറുകരയിലുള്ള വന്യജീവി സങ്കേതത്തില്‍ നിന്ന് പുഴ കടന്നെത്തിയ കടുവയാണ് ജനവാസ മേഖലയിലെത്തിയിരിക്കുന്നതെന്നാണ് നിഗമനം. നാട്ടുകാരും വനപാലകരും കഴിഞ്ഞ അഞ്ച് ദിവസമായി കടുവയ്ക്കായി രച്ചില്‍ നടത്തി വരികയാണ്.

പ്രദേഷത്തെ വളർത്തു മൃ​ഗങ്ങളെയടക്കം കടുവ അക്രമിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അതേ തുടർന്ന് ഒരു കൃഷിയിടത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞ് ഇന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

Summary : Tiger attack on Wayanad Pulpally; The tiger attacked a forest range officer who had landed in a populated area.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...