Connect with us

Hi, what are you looking for?

Kerala

ഡോളർക്കടത്ത് കേസ് ; സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ആക്‌ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് നിയമോപദേശം.

സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ആക്‌ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാറിന്റെ നിയമോപദേശം.

സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ആക്‌ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാറിന്റെ നിയമോപദേശം. നിലവിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും സ്പീക്കറെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് വിളിപ്പിക്കുന്നത് എന്നാണ് സൂചന. സഭ സമ്മേളിക്കുന്ന വേളയില്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കാന്‍ അസി. സോളിസിറ്റര്‍ ജനറല്‍ ഉപദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ​ദിവസം സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്‌റ്റംസ് ചോദ്യം ചെയ‌്തിരുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവർ നൽകിയ മൊവിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ സ്പീക്കറിലേക്കും നീളുന്നത്.

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെടുത്തിയാണ് ഡോളര്‍ കടത്തിലും കസ്റ്റംസ് കേസെടുത്തത്. ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്നാണ് സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴി. ഇരുവരും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലും സ്‌പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.

എന്നാല്‍ ഏതെങ്കിലും തരത്തില്‍ താന്‍ അഴിമതി നടത്തിയിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയപ്രവര്‍ത്തനം ഉപേക്ഷിക്കുമെന്നാണ് സ്പീക്കര്‍ പ്രതികരിച്ചത്.

Summary : Dollar smuggling case; Legal advice that Speaker Sriramakrishnan can be questioned under the Customs Act.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...