Connect with us

Hi, what are you looking for?

India

‌യു.കെയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഹോം ക്വാറന്റൈന് മുമ്പായി ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ഡൽഹി സർക്കാർ.

കോവിഡ് ടെസ്റ്റ് നടത്തി നിസൾട്ട് നെ​ഗറ്റീവ് ആണെങ്കിൽ കൂടിയും നിർബന്ധമായും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ പോകണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

രാജ്യത്ത് പുതിയ ജനിതകമാറ്റം സംഭവിച്ച് കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്നതിനാൽ ഡൽ​ഹി സർക്കാർ യു.കെയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഹോം ക്വാറന്റൈന് മുമ്പായി ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. കോവിഡ് ടെസ്റ്റ് നടത്തി നിസൾട്ട് നെ​ഗറ്റീവ് ആണെങ്കിൽ കൂടിയും നിർബന്ധമായും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ പോകണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് മുതൽ വിമാന സർവ്വീസുകൾ പുനരാരംഭിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ വക യാത്രചെയ്തെത്തുന്നവർക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിർബന്ധമാക്കിയിരിക്കുന്നത്.

പുതിയ കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 23- ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസുകള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് അതിവേഗം പടരുന്നതിനെ കുക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് യു.കെയില്‍ നിന്നുള്ള ഒരു എയര്‍ ഇന്ത്യ വിമാനം ഇന്ന് രാവിലെ 250- ഓളം യാത്രക്കാരുമായി ഡല്‍ഹിയില്‍ എത്തിയത്.

ഇതുവരെ യു.കെയില്‍ നിന്നും ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസ് ബാധിച്ച 82 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Summary : The Delhi government has made a seven-day institutional quarantine mandatory for travelers arriving in Delhi from the UK.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...