Connect with us

Hi, what are you looking for?

India

കർഷക സമരത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി; നിസാമുദ്ദീന്‍ തബ്‌ലീഗ് ആവർത്തിക്കരുതെന്നും കർഷകരെ സംഘം ചേരാൻ അനുവധിക്കരുതെന്നും സുപ്രീം കോടതി അറിയിച്ചു.

ഡൽ​ഹിയിൽ നടക്കുന്ന കർഷക സമരത്തിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്ത് കൊറോണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കർഷക സമരക്കാർ സംഘം ചേരാൻ അനുവധിക്കരുതെന്ന് സുപ്രീം കോടതി അറിയിച്ചു.

ഡൽ​ഹിയിൽ നടക്കുന്ന കർഷക സമരത്തിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്ത് കൊറോണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കർഷക സമരക്കാർ സംഘം ചേരാൻ അനുവധിക്കരുതെന്ന് സുപ്രീം കോടതി അറിയിച്ചു. ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം കൂട്ടം കൂടലുകൾ രോ​ഗവ്യാപനത്തിന് ഇടയാക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

ഈ വര്‍ഷം ആദ്യം ദല്‍ഹിയിലെ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ നിന്ന് കേന്ദ്രം ഇത് പഠിച്ചതല്ലേ. കര്‍ഷക സമരം മൂലം അത്തരം അവസ്ഥ ഉണ്ടാകാം, അതിനാല്‍ മുന്‍കരുതലുകള്‍ എടുക്കണം, ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുള്‍പ്പെട്ട ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ ദല്‍ഹി അതിര്‍ത്തിയില്‍ പലയിടങ്ങളിലും സമരം തുടരുകയാണ്. അതിനാല്‍, എന്താണ് സംഭവിക്കുന്നതെന്ന് കേന്ദ്രം പറയണമെന്ന് ബോബ്‌ഡെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് നിര്‍ദ്ദേശിച്ചു. സമരം കൊറോണ വ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി സുപ്രിയ പണ്ഡിത നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ദല്‍ഹി നിസാമുദ്ദീനില്‍ തബ്‌ലീഗ് സമ്മേളനത്തിൽ ചട്ടങ്ങളും വിലക്കുകളും ലംഘിച്ച്‌ ആയിരങ്ങൾ പങ്കെടുത്തതിനെ തുടർന്ന് ഇന്ത്യയിലെ പല ഭാ​ഗങ്ങളിലും കൊറോണ വൻ തോതിൽ പടർന്ന് പിടിച്ചിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത പല ആളുകൾക്കും കൊറോണ ഉണ്ടായിരുന്നു.

ജസ്റ്റിസുമാരായ എ. എസ്. ബോപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവര്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ രോഗവ്യാപനം തടയാന്‍ മുന്‍കരുതല്‍ എടുക്കുന്നുണ്ടോയെന്ന് സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അദ്ദേ​ഹത്തിന്റെ മറുപടി. നിസാമുദ്ദീൽ സമ്മേളനം പോലൊരു അവസ്ഥ വീണ്ടും ഉണ്ടാവില്ലേ എന്ന ചോദ്യം അവർ വീണ്ടും ഉന്നയിച്ചു.

അതിനിൽ തന്നെ കേന്ദ്ര സർക്കാരിനോട് കർഷക സമരം മൂലം രോ​ഗം വ്യാപിക്കുന്നത് തടയാൻ എടുത്ത നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിര്‍ദ്ദേശിച്ചു. കർശകസമരത്തിൽ പങ്കെടുക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടില്ലെങ്കിൽ തങ്ങള്‍ക്ക് അതില്‍ ആശങ്കയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൊറോണ മാർ​ഗ നിർദേശങ്ങൾ പൂർണമായും പാലിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് ഉറപ്പു വരുത്തി കോടതിയെ അറിയിക്കാമെന്ന് മേത്ത അറിയിച്ചു.

Summary: Supreme Court expresses concern over farmers’ strike.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...