Connect with us

Hi, what are you looking for?

Kerala

പാലാരിവട്ടം പാലം അഴിമതിക്കേസ്; മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് കോടതി ഉപാധികളോടെ ജാമ്യം.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.

കർശന കോടതി ഉപാധികളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ​ഇബ്രാംഹിം കുഞ്ഞിന് ജാമ്യം അനുവധിച്ചുകിട്ടിയിരിക്കുന്നത്. കേസ് അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കണം. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാൻ പാടില്ല. പാസ്പോർട്ട് സറണ്ടർ ചെയ്യണം, രണ്ടുലക്ഷം രൂപ ബോണ്ടായി കെട്ടി വയ്ക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നിൽ വച്ചിരിക്കുന്നത്.

കേസില്‍ നവംബര്‍ 18നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. നേരത്തെ കേസില്‍ മൂന്നു തവണ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്തിരുന്നു.

ഇബ്രാഹിം കുഞ്ഞിന്റെ ആരോ​ഗ്യ സ്ഥിതി പരി​ഗണിച്ച് ജാമ്യാപേക്ഷയിൽ സർക്കാരും കാര്യമായ എതിർപ്പറിയിച്ചില്ല. നേരത്തെ മുസ്ലിം എജ്യുക്കേഷന്‍ അസോസിയേഷനിലേക്ക് മത്സരിക്കാനുള്ള അനുമതിക്ക് വേണ്ടി ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതടക്കമുള്ള എല്ലാ അപേക്ഷകളും പിന്‍വലിക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ജാമ്യം.

Summary: Palarivattom fly over corruption case; Former minister VK Ibrahimkunju has been granted bail.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...