Connect with us

Hi, what are you looking for?

Kerala

നയപ്രഖ്യാപന പ്രസം​ഗത്തോടെ ​ഗവർണർ നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ചു; സഭ ബ​​ഹിഷ്കരിച്ചും മു​ദ്രാവാക്യം വിളിച്ചും പ്രതിപക്ഷം.

പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കമായി. ​പ്രസംഗത്തിന് തുടക്കമിട്ടുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ആരംഭിച്ചത്. കോവിഡ് മഹാമാരി മൂലം ഉണ്ടാക്കിയ വെല്ലുവിളിയാണ് സംസ്ഥാന സർക്കാർ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് അദ്ദേ​ഹം കൂട്ടിച്ചേർത്തു.

പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കമായി. ​പ്രസംഗത്തിന് തുടക്കമിട്ടുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ആരംഭിച്ചത്. കോവിഡ് മഹാമാരി മൂലം ഉണ്ടാക്കിയ വെല്ലുവിളിയാണ് സംസ്ഥാന സർക്കാർ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് അദ്ദേ​ഹം കൂട്ടിച്ചേർത്തു.

രാവിലെ കൃത്യം ഒമ്പത് മണിക്ക് തന്നെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. നയപ്രഖ്യാപന വേഷത്തിനായി ​ഗവർണർ കകേരളീയ വേഷത്തിലാണ് എത്തിച്ചേർന്നത്. എന്നാൽ പ്രതിപക്ഷം നയപ്രഖ്യാപന പ്രസം​ഗത്തിനിടെ മുദ്രാവാക്യം വിളിക്കുകയും ​ഗവർണർ സംസാരിക്കുന്നതിനൊപ്പം സംസാരിക്കുകയും ചെയ്തു. ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം സഭ ബ​ഹിഷ്കരിക്കുകയും ചെയ്തു.

എന്നാല്‍ താന്‍ ഭരണഘടനാപരമായ ചുമതലയാണ് നിര്‍വഹിക്കുന്നത്. തടയരുതെന്നും പറഞ്ഞ് ഗവര്‍ണര്‍ നയ പ്രഖ്യാപന പ്രസംഗം തുടരുകയായിരുന്നു. ഇതിനെല്ലാം ഇടയിലും ഡയസിന് മുന്നിലേക്ക് പ്രതിഷേധം നീണ്ടു. തന്റെ ഉത്തരവാദിത്തം തുടരാന്‍ സമ്മതിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സർക്കാർ വാ​ഗ്ദാനം പാലിച്ചു. എല്ലാ വീടുകളിലും ഭക്ഷ്യ കിറ്റുകൾ എത്തിക്കുകയും സ്വയം പര്യാപ്ത പച്ചക്കറി ഉത്പാദനത്തിലുള്ള പദ്ധതികൾ നടപ്പിലാക്കി. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായി സുഭിക്ഷകേരളം ഉള്‍പ്പടെയുള്ള പദ്ധതികള്‍ നടപ്പാക്കി.

കൊവിഡ് മരണനിരക്ക് കുറഞ്ഞ ഏകസംസ്ഥാനമാണ് കേരളം. എന്നാല് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടക്കമുള്ള നിരവധി വെല്ലുവിളികള്‍ ഇനിയും മുന്നിലുണ്ട്. കൊറോണ വെല്ലുവിളികള്‍ക്കിടയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനും സര്‍ക്കാരിനായി. പരമാവധി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ പതിനാലാം നിയമസഭയുടെ അവസാന സമ്മേളനമാണിത്. ഈ മാസം 28 വരെയാണ് നിയമസഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. 15നാണ് ബജറ്റ്.

Summary : Governor begins Assembly session with policy address; Opposition boycotted the assembly and shouted slogans.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...