Connect with us

Hi, what are you looking for?

Kerala

കർഷകസമരം 42-ാം ദിവസത്തിലേക്ക് ; സമരം കടുപ്പിച്ച് കർഷകർ, 2500 ട്രാക്ടറുകൾ ഡൽഹിയിലേക്ക് മാർച്ച് നടത്തി.

ഡല്‍ഹി അതിര്‍ത്തികളില്‍ കർഷകർ ഇന്ന് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ റാലി ആരംഭിച്ചു. കുണ്ഡ്‌ലി-മാനേശ്വര്‍-പലിവാള്‍ എക്‌സ്പ്രസ് ഹൈവേയിലാണ് രാവിലെ 11 മണിക്ക് ട്രാക്ടര്‍ റാലി ആരംഭിച്ചത്

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന പ്രക്ഷോഭങ്ങളിൽ നാളികുവരെയായിട്ടും പരി​ഹാരം കാണാത്തതിനെ തുടർന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ കർഷകർ ഇന്ന് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ റാലി ആരംഭിച്ചു. കുണ്ഡ്‌ലി-മാനേശ്വര്‍-പലിവാള്‍ എക്‌സ്പ്രസ് ഹൈവേയിലാണ് രാവിലെ 11 മണിക്ക് ട്രാക്ടര്‍ റാലി ആരംഭിച്ചത്. റാലിക്കായി 2500 ഓളം ട്രാക്ടറുകളാണ് അണിനിരത്തിയത്.

റിപബ്ലിക്ക് ദിനത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടര്‍ പരേഡിന് മുന്നോടിയായാണ് റാലി നടത്തുന്നത്. ഇന്ന് രാവിലെ 11 നാണ് റാലി ആരംഭിച്ചത്. ഇന്ന് വൈകുന്നേരം വരെ റാലി നീണ്ട് നില്‍ക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിവിധ അതിര്‍ത്തികളില്‍ നിന്നും പുറപ്പെട്ട നൂറോളം ട്രാക്ടറുകള്‍ എല്ലാം പല്‍വേലില്‍ യോജിക്കുകയും അവിടെ നിന്ന് നൂറോളം ട്രാക്ടറുകളുടെ വന്‍ റാലിയാണ് കര്‍ഷകര്‍ തീരുമാനിച്ചത്. നാളെത്തെ ചര്‍ച്ചക്ക് മുന്നോടിയായി ശക്തമായ പ്രതിഷേധം അറിയിക്കുകയാണ് കര്‍ഷകരുടെ ലക്ഷ്യം.

ഡല്‍ഹി അതിര്‍ത്തിയിലുള്ള സിംഘു, തിക്രി, ഗാസിപ്പുര്‍ എന്നിവിടങ്ങളില്‍ രണ്ടായിരത്തോളം ട്രാക്ടറുകളും രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് അഞ്ഞൂറോളം ട്രാക്ടറുകളും റാലി നടത്തും. അതേസമയം രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ റാലി തടയാന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു.

റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ ട്രാക്ടര്‍ പരേഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഡല്‍ഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടര്‍ മാര്‍ച്ച്‌ നടത്തും. കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച 15 ദിവസത്തെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ തുടരുകയാണ്.

ദേശ് ജാഗരണ്‍ അഭിയാനും ഇന്നലെ ആരംഭിച്ചിരുന്നു. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരിലുള്ള പ്രതിഷേധക്കാര്‍ ഡല്‍ഹിയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നുണ്ട്. 18ന് വനിതകള്‍ അണിനിരക്കുന്ന പ്രതിഷേധവും നടത്തും. കര്‍ഷകര്‍ സമരം ശക്തമാക്കിയതോടെ ഡല്‍ഹിയിലും അതിര്‍ത്തി മേഖലകളിലും പോലിസ് വിന്യാസം വര്‍ധിപ്പിച്ചു.

മാത്രമല്ല . 23 – 25 തീയതികളില്‍ ഗവര്‍ണര്‍മാരുടെ വസതികള്‍ ഉപരോധിക്കുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു നടത്തുമെന്നു സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി അടക്കമുള്ള 10 സംഘടനകള്‍ വ്യക്തമാക്കി.

Summary : Farmers’ strike enters 42nd day; As the strike intensified, 2500 tractors marched to Delhi.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...