Connect with us

Hi, what are you looking for?

Kerala

വാളയാർ കേസ്: പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി റദ്ദാക്കി ഹൈക്കോടതി; പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ല, കേസ് സിബിഐക്ക് വിടണമെന്ന് പെണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍.

സംസ്ഥാന സർക്കാരും പെണ്‍കുട്ടികളുടെ ബന്ധുക്കളും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേ​സി​ല്‍ പു​ന​ര്‍​വി​ചാ​ര​ണ ന​ട​ത്താ​നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ട് കേസിൽ പുനർ വിചാരണയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരും പെണ്‍കുട്ടികളുടെ ബന്ധുക്കളും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേ​സി​ല്‍ പു​ന​ര്‍​വി​ചാ​ര​ണ ന​ട​ത്താ​നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

അന്വേഷണത്തിലും വിചാരണയിലും പിഴവ് ഉണ്ടായെന്ന് സർക്കാര്‍ ചൂണ്ടിക്കാട്ടി. മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ പ്രതികള്‍ക്കെതിരെ കൊടുത്ത രഹസ്യമൊഴി കോടതി പരിഗണിച്ചില്ലെന്നും സര്‍കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ സാക്ഷിമൊഴികളും തെളിവുകളും കൃത്യമായി വിചാരണക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. തുടക്കത്തിൽ തന്നെ അന്വേഷണത്തിലുണ്ടായ പാളിച്ചകൾ വിധി എതിരാകാന്‍ കാരണമായെന്നും സര്‍കാര്‍ വാദിച്ചു.

കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡി എന്‍ എ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചില്ല എന്നും സർക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കീഴ്ക്കോടതി പ്രതികളെ വെറുതെ വിടുന്നത്. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ സര്‍കാര്‍ തുറന്നു സമ്മതിച്ചിരുന്നു.

അതിനാൽ തന്നെ വാ​ള​യാ​ര്‍ കേ​സി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​നി വി​ശ്വാ​സ​മി​ല്ലെ​ന്നു പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ പ്രതികരിച്ചു. കേ​സി​ല്‍ ഹൈ​ക്കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ള​യാ​റി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​ശേ​ഷം കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. 2017 ജ​നു​വ​രി പ​തി​മൂ​ന്നി​നാ​ണു 13 വ​യ​സു​ള്ള മൂ​ത്ത പെ​ണ്‍​കു​ട്ടി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ താ​മ​സി​ച്ചി​രു​ന്ന താ​ത്കാ​ലി​ക ഷെ​ഡി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 52 ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം മാ​ര്‍​ച്ച്‌ നാ​ലി​ന് സ​ഹോ​ദ​രി​യാ​യ ഒ​ന്‍​പ​തു വ​യ​സു​കാ​രി​യും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ചു.

ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍. ഇ​തി​ല്‍ പ്ര​ധാ​ന പ്ര​തി​ക​ളെ​യെ​ല്ലാം പോ​ക്സോ കോ​ട​തി വെ​റു​തേ വി​ട്ടു. പ്രോ​സി​ക്യൂ​ഷ​നു പ്ര​തി​ക​ള്‍​ക്കെ​തി​രാ​യ കു​റ്റം തെ​ളി​യി​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണു പ്ര​ധാ​ന പ്ര​തി​ക​ളാ​യ വി ​മ​ധു, എം ​മ​ധു, ഷി​ബു എ​ന്നി​വ​രെ വെ​റു​തെ​വി​ട്ട​ത്. ഒ​രു പ്ര​തി പ്ര​ദീ​പ് കു​മാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ കേ​സ് ന​ട​ക്കു​ന്ന​തി​നി​ടെ ആ​ത്മ​ഹ​ത്യ ചെ​യ്തു.

വാ​ള​യാ​ര്‍ വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നും പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യാ​ണു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഏ​ത​ന്വേ​ഷ​ണ​ത്തി​നും സ​ന്ന​ദ്ധ​മാ​ണെ​ന്നു സ​ര്‍​ക്കാ​രും കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തേ​തു​ട​ര്‍​ന്നാ​ണു വി​ചാ​ര​ണ കോ​ട​തി വി​ധി റ​ദ്ദാ​ക്കി​യു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.

Summary : Walayar case: High court revoked trail court order; Parents of girls urge police to hand over case to CBI .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...