Connect with us

Hi, what are you looking for?

Kerala

പക്ഷിപ്പനി; കർഷകർക്ക് ധനസ​ഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.

പക്ഷിപ്പനി പടർന്നുപിടിക്കുമ്പോൾ വളർത്തുപക്ഷികളെ കൊല്ലേണ്ടി വരുന്ന സാഹ​ചര്യം ഉണ്ടാവുന്നതിനാൽ കർഷകർക്ക് സംസ്ഥാന സർക്കാർ ധമസഹായം പ്രഖ്യാപിച്ചു.

പക്ഷിപ്പനി പടർന്നുപിടിക്കുമ്പോൾ വളർത്തുപക്ഷികളെ കൊല്ലേണ്ടി വരുന്ന സാഹ​ചര്യം ഉണ്ടാവുന്നതിനാൽ കർഷകർക്ക് സംസ്ഥാന സർക്കാർ ധമസഹായം പ്രഖ്യാപിച്ചു. പക്ഷിപ്പനി സ്ഥിതീകരിച്ച പ്രദേശങ്ങളിൽ പക്ഷിമാംസം, മുട്ട തുടങ്ങിയവ കൈമാറുന്നതിന് 10 ദിവസത്തേക്ക് കൂടി കർശന നിയന്ത്രണം ഉണ്ടാവും. പക്ഷിപ്പനി സാ​ഹചര്യം മുൻ നിർത്തിയാണ് പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിൽ ഈ ജാ​ഗ്രത നിർദേശം.

പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ പക്ഷികളേയും കൊന്നൊടുക്കാനാണ് തീരുമാനം. 23,830 പ​ക്ഷി​ക​ളെ​യാ​ണ്​ ആദ്യദിനത്തിൽ കൊന്നൊടുക്കിയത്.

രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷികളേയും കൊന്നൊടുക്കാനാണ് തീരുമാനം. ആ​ദ്യ ദി​നം 23,830 പ​ക്ഷി​ക​ളെ​യാ​ണ്​ കൊ​ന്ന​ത്. രണ്ട് ജില്ലകളിലുമായി 40,000ല്‍ ഏറെ പക്ഷികളെയാണ് കൊല്ലേണ്ടിവരിക..

കോഴി, താറാവ് ഉള്‍പ്പെടെ രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള കൊന്നൊടുക്കുന്ന ഓരോ പക്ഷിക്കും 100 രൂപ വീതവും രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ളവക്ക് 200 രൂപ വീതവും ധനസഹായം അനുവദിക്കും. നശിപ്പിക്കുന്ന ഒരു മുട്ടക്ക് അഞ്ച് രൂപ വീതവും ധനസഹായം നല്‍കും.

കോട്ടയം, ആലപ്പുഴ ജില്ലകളിലെ കര്‍ഷകരാണ് പക്ഷിപ്പനി മൂലം ഏറെ നഷ്ടം സഹിക്കേണ്ടിവരുക. ഈ ജില്ലകളിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Summary: Bird flu; The state government has announced financial assistance to farmers.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...