Connect with us

Hi, what are you looking for?

Kerala

പന്തീരാങ്കാവ് യുഎപിഎ കേസിൽ ത്വാഹ ഫൈസലിന്റെ ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ത്വാഹ കീഴടങ്ങി.

യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന ത്വാഹ ഫസലിന്റെ ജാമ്യം കേരള ഹൈക്കോടതി റദ്ദാക്കിയതിനാൽ ഇന്ന് രാവിലെ ത്വാഹ കോടതിയില്‍ കീഴടങ്ങി.

യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന ത്വാഹ ഫസലിന്റെ ജാമ്യം കേരള ഹൈക്കോടതി റദ്ദാക്കിയതിനാൽ ഇന്ന് രാവിലെ ത്വാഹ കോടതിയില്‍ കീഴടങ്ങി.

താന്‍ ഗൗരവമുളള കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടില്ലെന്നും മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചിട്ടില്ലെന്നും ത്വാഹ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. യുഎപിഎ നിയമങ്ങള്‍ അനാവശ്യമായി ചുമത്തിയതിന്റെ ഇരയാണ് താന്‍. ഇത്തരം നിയമങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കണം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീലുമായി സമീപിക്കും. താനൊരിക്കലും മാവോയിസ്റ്റ് പ്രചാരകനായിട്ടില്ല. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിലും പങ്കാളിയല്ല. തന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടി വേദനയുണ്ടാക്കിയെന്നും ത്വാഹ കൂട്ടിച്ചേർത്തു.

എന്നാൽ ത്വാഹ ഫൈസലിന്റെ വീട്ടിൽ നിന്നും റെയ്ഡിൽ നിന്നും പിടിച്ചെടുത്ത രേഖകളും അനുബന്ധ വിവരങ്ങളും വളരെയധികം ​ഗൗരവമുള്ളതാണെന്നും പിടിച്ചെടുത്ത കാശ്‌മീരിനെ പ്രത്യേക രാജ്യമായി ചിത്രീകരിക്കുന്ന ഭൂപടവും, മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളുംതളളിക്കളയാനാകില്ലെന്നും കോടതി അറിയിച്ചു. ഈ സാഹചര്യത്തില്‍ ത്വാഹയ്ക്കെതിരെ യുഎപിഎ പ്രകാരം ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കണ്ടാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.

അതേസമയം, അലന് വിചാരണ തീരും വരെ ജാമ്യത്തില്‍ തുടരാമെന്നാണ് കോടതി ഉത്തരവ്. അലന്റെ പ്രായവും ആരോഗ്യസ്ഥിതിയും കോടതി കണക്കിലെടുത്തു. പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ ഐ എ അന്വേഷണം കാര്യക്ഷമമല്ലെന്നും യുഎപിഎ നിലനിര്‍ത്താന്‍ ആവശ്യമായ തെളിവില്ലെന്നുമുളള വിചാരണക്കോടതി വിലയിരുത്തലിനെ ഹൈക്കോടതി തളളിയിരുന്നു. വിചാരണ കോടതി ഒരുപടി മുന്നില്‍ കടന്നെന്നും കോടതി നിരീക്ഷിച്ചു.

എന്നാൽ പന്തീരങ്കാവ് യു.എ.പി.എ കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമം നടക്കുന്നതായി അലന്‍ ഷുഹൈബ് നേരത്തെ ആരോപിച്ചിരുന്നു. കൂട്ടുപ്രതിയായ ത്വാഹക്കെതിരെ മൊഴി നല്‍കാനാണ് സമ്മര്‍ദ്ദമെന്നും എന്നാല്‍ താനതിന് തയാറല്ലന്നും അലന്‍ എന്‍.ഐ.എ കോടതിയില്‍ പറഞ്ഞിരുന്നു.

Summary : Twaha surrenders after his bail was canceled in the Panteerankavu UAPA case.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...