Connect with us

Hi, what are you looking for?

India

രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകൾക്ക് ഇന്ന് അടിയന്തര അനുമതി ; കോവിഷീല്‍ഡ്, കോവാക്‌സിൻ എന്നിവയ്ക്കാണ് ഉപയോ​ഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

ഓക്‌സ്ഫഡ് സര്‍വകലാശാല- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനും ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിനുമാണ് ഉപാധികളോടെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.

കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിനായി രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകളുടെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി. നിലവിൽ രാജ്യത്ത് എല്ലാവർക്കകും നൽകുന്നതിനുള്ള അനുമതി ലഭിച്ചിട്ടില്ല. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് മാത്രമാണ് നല്‍കിയിട്ടുള്ളത്.

ഓക്‌സ്ഫഡ് സര്‍വകലാശാല- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനും ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിനുമാണ് ഉപാധികളോടെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ഡി സി ജി ഐ യുടെ അനുമതി ലഭിച്ചതോടെ കോവിഡ് വാക്സിന്‍ വിതരണം ചെയ്യാനാകും.

ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കോവിഷീല്‍ഡ് വാക്‌സിന്‍ 70.42 ശതമാനം ഫലപ്രാപ്ദി കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനുകളുടെ ഉപയോഗം അടിയന്തര സാഹചര്യത്തില്‍ ഉപാധികളോടെയാണ് അനുമതി നല്‍കുന്നത്. മുന്‍കരുതലോടെ വേണം വാക്‌സിന്‍ ഉപയോഗിക്കുന്നതെന്നും ഡ്ര​ഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. കോവിഷീല്‍ഡ് അഞ്ച് കോടി ഡോസ് നിര്‍മ്മിച്ച്‌, സംഭരിച്ചിട്ടുണ്ട്. ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ടു കോടി മുന്നണിപ്പോരാളികള്‍ക്കും വാക്സിന്‍ സൗജന്യമായി ആദ്യം ലഭ്യമാക്കുക.

ആദ്യം വാക്‌സീന്‍ നല്‍കുന്നത് കോവിഡ് പിടിപെടാന്‍ ഏറ്റവും സാധ്യതയുള്ള 30 കോടി ആളുകൾക്കായിരിക്കും. ഇത്തരം ആളുകളെയാണ് സര്‍ക്കാര്‍ മുന്‍ഗണനാ വിഭാഗമായി നിശ്ചയിച്ചിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് ‌സേനാ, മുനിസിപ്പല്‍ ജീവനക്കാര്‍ എന്നിങ്ങനെ കോവിഡ് മുന്നണിപ്പോരാളികള്‍, 50 വയസ്സിനു മുകളിലുള്ളവര്‍, 50 വയസ്സിനു താഴെയുള്ള മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവരാണ് മുൻ​ഗണനാ വിഭാ​ഗത്തിൽപ്പെടുന്നവർ.

നിലവിലെ സാഹചര്യത്തിൽ വാക്‌സിന്‍ സൗജന്യമായിരിക്കാനാണു സാധ്യത. കമ്പനികളില്‍ നിന്നും വാക്‌സീന്‍ വാങ്ങുന്ന ചെലവ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കേണ്ടതായി വരും. ഇക്കാര്യത്തിൽ ഒറു ഔദ്യോ​ഗിക തീരുമാനം ഉണ്ടാവുന്നത് കമ്പനികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാത്രമായിരിക്കും. നിലവിലെ സാഹചര്യത്തിൽ സ്വന്തം നിലയിൽ കോവിഡ് വാക്സിൻ ലഭിക്കാൽ യാതൊരുമാർ​ഗവുമില്ല. നിലവില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രമായിരിക്കും വാക്‌സീന്‍ വിതരണം. ഏപ്രിലോടെ സ്വകാര്യ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞേക്കുമെന്നു സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) സബ്ജക്‌ട് എക്സ്‌പെര്‍ട്ട് കമ്മിറ്റിയാണ് (എസ്.ഇ.സി.) കോവാക്സിന്റെ അടിയന്തര ആവശ്യത്തിനുള്ള ഉപയോഗത്തിനു നിയന്ത്രണങ്ങളോടെ അനുമതിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അംഗീകരിച്ചു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനു പിന്നാലെ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിനും വിദഗ്ധസമിതിയുടെ ശുപാര്‍ശ ലഭിച്ചിരുന്നു. സൈഡസ് കാഡിലയുടെ സൈകോവ്-ഡി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിര്‍മിക്കുന്ന റഷ്യയുടെ സ്ഫുട്‌നിക്-അഞ്ച് എന്നീ വാക്സിനുകളും അനുമതി കാക്കുകയാണ്. സൈഡസ് കാഡിലയുടെ സൈകോവ്-ഡിയുടെ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതിയും ഉന്നതാധികാര സമിതി നല്‍കിയിട്ടുണ്ട്.

Summary : Urgent approval for two covid vaccines in the country today; Covichield and Kovacsin are licensed for use.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...