Connect with us

Hi, what are you looking for?

Kerala

കാസർ​ഗോഡ് വിവാഹ ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് ഏഴ് മരണം; മരിച്ചവരിൽ രണ്ട് കുട്ടികളും.

കാസർ​ഗോഡ് പാണത്തൂരിൽ വി​വാഹസംഘം സഞ്ചരി​ച്ചി​രുന്ന ടൂറി​സ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് ഏഴു പേര്‍ മരി​ച്ചു. ഞായറാഴ്ച രാവിലെ 11.45 ഓടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

കാസർ​ഗോഡ് പാണത്തൂരിൽ വി​വാഹസംഘം സഞ്ചരി​ച്ചി​രുന്ന ടൂറി​സ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് ഏഴു പേര്‍ മരി​ച്ചു. ഞായറാഴ്ച രാവിലെ 11.45 ഓടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹത്തിൽ പങ്കെടുക്കുന്നതിനായി കർണാടകയിലെ ഈശ്വരമം​ഗലത്തതുനിന്നും അതിൽത്തി ​ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്കത്തിയ വധുവീട്ടുകാർ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്.

പരി​യാരം ഇറക്കത്തില്‍വച്ച്‌ നിയന്ത്രണം വിട്ട ബസ് റോഡുവക്കിലെ മരം ഇടിച്ചുമറിച്ചശേഷം സമീപത്തെ ഭാസ്കരന്‍ എന്നയാളുടെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. വീടിനുള്ളില്‍ ആരും ഇല്ലായിരുന്നു. ബസ് പൂര്‍ണമായും വീട് ഭാഗികമായിയും തകര്‍ന്നിട്ടുണ്ട്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി​യത്. ബസിനടിയില്‍പെട്ടവരാണ് മരിച്ചത്. ബസിൽ 50ൽ അധികം ആളുകൾ ഉണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. രാജേഷ് (45), രവിചന്ദ്ര (40), സുമതി (50), ജയലക്ഷ്മി (39), ശ്രേയസ് (13), ആദര്‍ശ് (14), ശശി എന്നിവരാണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ശശി മരിച്ചത്. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരെ മംഗലാപുരം, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 33 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കൂടാതെ ഗുരുതരാവസ്ഥയിലുള്ള 11 പേരെ മംഗലാപുരത്തെ ആശുപത്രികളിലേക്കും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ബസിനടിയില്‍ കുടുങ്ങിക്കിടന്നവരെ ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. കുറ്റിക്കോല്‍ കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അഗ്‌നിരക്ഷാസേനയും നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

അമി​തവേഗതയാണ് അപകടത്തി​ന് ഇടയാക്കി​യതെന്നാണ് പ്രദേശവാസി​കള്‍ പറയുന്നത്. ജി​ല്ലാ കളക്ടര്‍ ഉള്‍പ്പടെയുളള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തി​രി​ച്ചി​ട്ടുണ്ട്. അപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബസ് അപകടത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

Summary : Seven killed as Kasargod wedding bus overturns on house,

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...