Connect with us

Hi, what are you looking for?

India

‘എന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശിക തീർക്കൂ’; വൈദ്യുത വിതരണ കമ്പനിയുടെ പീഡനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി യുവകര്‍ഷകന്‍ ജീവനൊടുക്കി.

മധ്യപ്രദേശിലെ ഛതര്‍പുര്‍ ജില്ലയില്‍ മുനേന്ദ്ര രാജ്പുത് എന്ന 36 കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ശേഷം ആത്മഹത്യ ചെയ്തത്.

വൈദ്യുത വിതരണ കമ്പനിയുടെ പീഡനത്തെ തുടര്‍ന്ന് യുവകര്‍ഷകന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ഛതര്‍പുര്‍ ജില്ലയില്‍ മുനേന്ദ്ര രാജ്പുത് എന്ന 36 കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ശേഷം ആത്മഹത്യ ചെയ്തത്. മരിച്ചതിന് ശേഷം തന്റെ മൃതശരീരം സര്‍ക്കാരിനു വിട്ടു കൊടുക്കണമെന്നും എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക അടയ്ക്കണമെന്നും കത്തില്‍ പറയുന്നു.

കോവിഡ് കാലത്ത് 87,000 രൂപയോളം വൈദ്യുതി കുടിശ്ശിക വന്നതിനെ തുടര്‍ന്ന് വിതരണ കമ്പനി മുനേന്ദ്രയുടെ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലും ബൈക്കും ജപ്തി ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു മുനേന്ദ്രയെന്ന് ബന്ധുക്കള്‍ പറഞ്ഞു. വമ്പന്‍ ബിസിനസുകാരും രാഷ്ട്രീയക്കാരും കുടിശിക വരുത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെറുവിരല്‍ പോലും അനക്കില്ലെന്ന് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തെഴുതിയ ആത്മഹത്യാക്കുറിപ്പില്‍ മുനേന്ദ്ര പറയുന്നു.

സമ്പന്ന വ്യവസായികള്‍ വായ്പയെടുത്താല്‍ തിരിച്ചടവിന് ആവശ്യത്തിനു സമയം നല്‍കുകയോ ഒടുവില്‍ എഴുതിത്തള്ളുകയോ ചെയ്യും. എന്നാല്‍ ഒരു സാധാരണക്കാരന്‍ ചെറിയ തുക വായ്പയെടുത്താന്‍ എന്തുകൊണ്ടാണ് തിരിച്ചടവ് മുടങ്ങുന്നതെന്നു ചോദിക്കാന്‍ പോലും സര്‍ക്കാര്‍ തയാറാവില്ല. പകരം പൊതുസമൂഹത്തില്‍ അയാളെ അപമാനിക്കാനാണു ശ്രമിക്കുന്നത്. എന്നിങ്ങനെയാണ് പാവപ്പെട്ട കർഷകനായ മുനേന്ദ്ര കുറിപ്പിലുള്ള വാക്കുകൾ.

കൃഷി നശിച്ചതിനെ തുടര്‍ന്നാണ് മുനേന്ദ്രയ്ക്കു വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിയാതെ വന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് വിതരണ കമ്ബനി നോട്ടിസ് അയയ്ക്കുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലും ബൈക്കും കണ്ടുകെട്ടുകയായിരുന്നു. മുനേന്ദ്രയ്ക്ക് മൂന്നു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 16 വയസില്‍ താഴെയുള്ള നാല് മക്കളാണ്.

സംഭവത്തെത്തുടർന്ന് പോലീസ് വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary: Sell ​​all the organs of my body and pay the arrears; The young farmer committed suicide by writing a letter to Prime Minister Narendra Modi following harassment by the power supply company.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...