Connect with us

Hi, what are you looking for?

Cinema

ആരധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ‘മരയ്ക്കാർ’ എത്തുന്നു; മാര്‍ച്ച്‌ 26 ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ’ റിലീംസിംഗ് ഈ വര്‍ഷം മാര്‍ച്ച്‌ 26 ന്.

മലയാളി പ്രേകഷകർ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘മരക്കാര്‍’ അറബിക്കടലിന്റെ സിംഹത്തിന്റെ’ റിലീംസിംഗ് തീയതി നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ പ്രഖ്യാപിച്ചു. കോവിഡിനെ തുടര്‍ന്ന് മാറ്റിയ ചിത്രം ഈ വര്‍ഷം മാര്‍ച്ച്‌ 26 ന് ചിത്രം തിയറ്ററുകളിലെത്തും. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തന്നെയാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലടെ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഔദ്യോഗികമായി പുറത്ത് വിട്ടത്.

തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചതിന് പിന്നാലെയാണ് റിലീസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 21ന് റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാര്‍. മരക്കാര്‍ പോലുള്ള വലിയ സിനിമയുടെ തിയറ്റര്‍ റിലീസ് സിനിമാ ഇന്‍ഡ്സ്ട്രിക്ക് വലിയ ഉണര്‍വേകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കളും.

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന മരക്കാര്‍ മലയാളത്തിലെ ഇതുവരെയുള്ളതില്‍ ഏറ്റവും ചിലവേറിയ സിനിമയാണ്. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചതോടെ ആവേശത്തിലാണ് ആരാധകര്‍. മോഹന്‍ലാല്‍, പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങള്‍. അതേസമയം പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയുടെ ചിത്രീകരണം വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലാണ് നടന്നത്.

അതേസമയം, മരക്കാറിനെ കൂടാതെ 85 സിനിമകളാണ് തിയറ്റര്‍ റിലീസിനായി കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ വണ്‍, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്നിവയെല്ലാം മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന.

Summary : ‘Mraykkar arabikkadalinte simham’ movie will be released on march 26 th.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...