Connect with us

Hi, what are you looking for?

Kerala

ജനുവരി 5 മുതൽ സിനിമാ തിയ്യേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി; എന്നാൽ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം.

തിയ്യറ്റരുകളിൽ 50 ശതമാനം കാണികളുമായി പ്രവർത്തനം ആരംഭിക്കാമെന്ന സർക്കാർ നിർദേശമാണ് നിലവിൽ തിയ്യേറ്റർ ഉടമകളെ അനിശ്ചിതത്തിലാക്കുന്നത്.

People wear protective masks as they wait for the screening of a movie in Paris, Monday, June 22, 2020. Movie theaters are reopening across the country after three months of closure due to the COVID-19 lockdown measures. (AP Photo/Michel Euler)

ജനുവരി അഞ്ച് മുതൽ തിയ്യറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. തിയ്യറ്റരുകളിൽ 50 ശതമാനം കാണികളുമായി പ്രവർത്തനം ആരംഭിക്കാമെന്ന സർക്കാർ നിർദേശമാണ് നിലവിൽ തിയ്യേറ്റർ ഉടമകളെ അനിശ്ചിതത്തിലാക്കുന്നത്. അതിനാൽ തന്നെ തിയ്യറ്ററുകൾ തുറക്കുന്നത് വൈകുമെന്നാണ് സൂചന.

50 ശതമാനം മാത്രം കാണികളുമായി തിയ്യറ്റർ തുറന്ന് പ്രവർത്തിക്കുമ്പോൾ അത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് തിയറ്റര്‍ ഉടമകളുടെ നിലപാട്. തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ചൊവ്വാഴ്ച തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.

നിലവിലെ അവസ്ഥയില്‍ തിയേറ്റര്‍ തുറക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. മാസങ്ങളായി അടഞ്ഞുകിടന്നതിനാല്‍ പല തിയേറ്ററുകളിലും അറ്റകുറ്റപ്പണിവേണം. തിയേറ്റര്‍ തുറന്നാല്‍ പകുതി സീറ്റുകളിലേ കാണികളേ ഇരുത്താനാകൂ. സീറ്റുകളിൽ മുഴിവൻ ആളുകളില്ലാതെ സിനിമാ പ്രദർശനം നടത്തുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.

നിലവിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ച് സിനിമാ തിയ്യറ്ററുകൾ തുറക്കുന്നതിന്റെ ഭാ​ഗമായാണ് സീറ്റുകൾ 50 ശതമാനമാക്കി കുറച്ചത്. അതിനാൽ തന്നെ കോവിഡ് വ്യാപന ഭീതികാരണം കുടുംബങ്ങള്‍ തിയറ്ററിലെത്താന്‍ മടിക്കുമെന്നതും തിയ്യേറ്റുകാർക്ക് വൻ തിരിച്ചടിയാവും. മാത്രമല്ല സിനിമകളുടെ റിലീസിനെക്കുറിച്ചും വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ വിനോദ നികുതിയിളവ്, വൈദുത്യി ഫിക്സഡ് ചാര്‍ജ് ഇനത്തില്‍ ഇളവ് എന്നിവ വേണമെന്നാണ് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ നഗരങ്ങളിലും പട്ടണങ്ങളിലുമുളള മാളുകളിലെ മള്‍ട്ടി പ്ലക്സുകള്‍ ഫിയോക്കില്‍ അംഗമല്ല. ഇത്തരം തിയേറ്ററുകളില്‍ അന്യഭാഷാ ചിത്രങ്ങളടക്കം പ്രദര്‍ശിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കടുത്ത നിലപാടിലേക്ക് പോകാന്‍ ഫിയോക്കിനും പരിമിതിയുണ്ട്. നി‍ര്‍മാതാക്കളും തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.

Summary : Government allows cinema theaters to open from January 5th; But there is uncertainty about opening.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...