Connect with us

Hi, what are you looking for?

Kerala

നെയ്യാറ്റിൻകര തർക്കഭൂമി വിലകൊടുത്ത് വാങ്ങി അനാധരായ കുട്ടികൾക്ക് നൽകി ബോബി ചെമ്മണ്ണൂർ; ഭൂമി സ്വീകരിക്കില്ല, തർക്കഭൂമി നൽകേണ്ടത് സർക്കാരാണെന്ന് കുട്ടികൾ.

ബോബി ചെമ്മണ്ണൂർ കുട്ടികൾക്ക് വേണ്ടി വീടും സ്ഥലവും എ​ഗ്രിമെന്റ് എഴുതി തയ്യാറാക്കി. എന്നാൽ തർക്കഭൂമി സ്വീകരിക്കില്ലെന്ന് കുട്ടികൾ വ്യക്തമാക്കി.

നെയ്യാറ്റിന്‍കരയില്‍ വീടിന്റെ ജപ്തി നടപടിക്കിടെ രാജന്‍-അമ്ബിളി ദമ്പതികള്‍ തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കഭൂമിയും വീടും മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വേണ്ടി ബോബി ചെമ്മണ്ണൂർ വിലയ്ക്ക് വാങ്ങി. ഇന്ന് രാവിലെയാണ് ബോബി ചെമ്മണ്ണൂർ കുട്ടികൾക്ക് വേണ്ടി വീടും സ്ഥലവും എ​ഗ്രിമെന്റ് എഴുതി തയ്യാറാക്കിയത്. എന്നാൽ തർക്കഭൂമി സ്വീകരിക്കില്ലെന്ന് കുട്ടികൾ വ്യക്തമാക്കി.

ബോ​ബി ചെ​മ്മ​ണൂ​രി​ന്‍റെ ന​ല്ല മ​ന​സി​ന് ന​ന്ദി​യു​ണ്ട്. നി​യ​മ പ​ര​മാ​യി വി​ല്‍​ക്കാ​നോ വാ​ങ്ങാ​നോ ക​ഴി​യാ​ത്ത ഭൂ​മി​യാ​ണി​ത്. പി​ന്നെ​ങ്ങ​നെ​യാ​ണ് ഭൂ​മി വാ​ങ്ങാ​ന്‍ ക​ഴി​യു​ക​യെ​ന്ന് ഇ​ള​യ​മ​ക​ന്‍ ര​ഞ്ജി​ത്ത് ചോ​ദി​ച്ചു. സ​ര്‍​ക്കാ​രാ​ണ് ഭൂ​മി ന​ല്‍​കേ​ണ്ട​ത്. അ​വ​കാ​ശ​പ്പെ​ട്ട ഭൂ​മി സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച്‌ ന​ല്‍​ക​ണ​മെ​ന്ന് ര​ഞ്ജി​ത്ത് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ത​ര്‍​ക്ക ഭൂ​മി വ്യാ​ജ പ​ട്ട​യ​ത്തി​ലൂ​ടെ​യാ​ണ് വ​സ​ന്ത സ്വ​ന്ത​മാ​ക്കി​യ​ത്.

ബോ​ബി ചെ​മ്മ​ണൂ​രി​നെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. വ്യാ​ജ പ​ട്ട​യ​മാ​ണെ​ങ്കി​ല്‍ ഇ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും കു​ട്ടി​ക​ള്‍​ക്ക് ഭൂ​മി സ്വ​ന്ത​മാ​കു​ന്ന​തു​വ​രെ താ​നും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും ബോ​ബി ചെ​മ്മ​ണൂ​രും അ​റി​യി​ച്ചു.

ഇന്ന് വൈകുന്നേരം 5.30 ന്ന് മരിച്ച രാജന്റെ വീട്ടില്‍ വച്ച്‌ ബോബി ചെമ്മണ്ണൂര്‍ എഗ്രിമെന്റ് കൈമാറാനിരിക്കെയാണ് കുട്ടികൾ ഭൂമി നിരസിച്ചത്.

വീട് ഉടന്‍ പുതുക്കിപ്പണിയും അതു വരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണവും ബോബി ഏറ്റെടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. തിരുവനന്തപുരത്തെ തന്റെ ഫാന്‍സുകാരാണ് ഇക്കാര്യം അറിയിച്ചതിനെ തുടർന്നാണ് ബോബി ചെമ്മണ്ണൂർ ഭൂമി വിലകൊടുത്ത് വാങ്ങിയത്. വീട് പണി പൂര്‍ത്തിയാകുന്നതുവരെ കുട്ടികളെ താന്‍ തൃശൂരിലെ വീട്ടില്‍ താമസിപ്പിക്കാമെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്.

ഡിസംബർ 22 നായിരുന്നു ഭൂമി കയ്യേറിയത് ഒഴിപ്പിക്കാൻ അയൽക്കാരിയായ വസന്തയുടെ പരാതിയ തുടർന്ന് പോലീസ് രാജന്റേയും അമ്പിളിയുടേയും വീട്ടിൽ എത്തിയത്. ഒഴിപ്പിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പോലീസിന്റെ നടപടി. ആത്മഹത്യാഭീഷണി മുഴക്കി നിന്നിരുന്ന ദമ്പതികശുടെ ദേ​ഹത്തേക്ക് പെട്ടന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. ശരീരത്തിൽ ​ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. തുടർന്ന് രാജന്റേയും അമ്പിളിയുടേയും രണ്ട് കുട്ടികൾ അനാധരാവുകയായിരുന്നു.

നേ​ര​ത്തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 10 ല​ക്ഷം രൂ​പ കു​ട്ടി​ക​ള്‍​ക്ക് സ​ഹാ​യ​ധ​ന​മാ​യി ന​ല്‍​കി​യി​രു​ന്നു. അ​ഞ്ച് ല​ക്ഷം രൂ​പ ന​ല്‍​കി യൂ​ത്ത് കോ​ണ്‍​ഗ്ര​സും പി​ന്നാ​ലെ ഒ​രു​പാ​ട് സം​ഘ​ട​ന​ക​ളും ഒ​പ്പ​മെ​ത്തു​ക​യും ചെ​യ്തു.

Summary : Bobby Chemmannur given Neyyattinkara disputed land to childrens; The children will not accept the land.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...