രാജ്യത്ത് കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റിന് 2100 രൂപയില്‍ നിന്ന് 1500 രൂപയാക്കിയും ആന്റിജന്‍ ടെസ്റ്റ് 625 രൂപയില്‍ നിന്ന് 300 രൂപയാക്കിയും കുറച്ചു. മാത്രമല്ല കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത് തീരുമാനിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി യോഗം തുടങ്ങി. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും ഭാരത് ബയോടക്കിന്റേയും അപേക്ഷ ഇതിനായി പരിഗണിക്കും.
നാളെ വാക്സിന് ഡ്ര റണ്‍ രാജ്യമൊട്ടാകെ നടക്കും. കേരളത്തിലും മഹാരാഷ്ട്രയുലും രാജ്യമൊട്ടാകെയും വാക്സിന് ഡ്ര റണ്‍ നടക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഇരു കമ്പനികളും വാക്സിന് പരീക്ഷണത്തിന്റേയും സുരക്ഷയുടേയും കൂടുതല്‍ ഡേറ്റ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതോടൊപ്പം തന്നെ ഫൈസല്‍ കമ്പനി പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ വിദഗ്ധ സമിതിക്ക് മുമ്പാകെ അവതരിപ്പിക്കും.
Summary : Covid test rates and antigen testing rates are reduced