Connect with us

Hi, what are you looking for?

Cinema

അടഞ്ഞുകിടക്കുന്ന തിയ്യേറ്ററുകള്‍ തുറക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സത്യന്‍ അന്തിക്കാട്.

അടഞ്ഞ് കിടക്കുന്ന സിനിമാ ശാലകള്‍ തുറക്കണമെന്ന ആവശ്യം സംവീധായകന്‍ സത്യന്‍ അന്തിക്കാട് മുഖ്യമന്ത്രിയെ അറിയിച്ചു. തൃശൂരില്‍ വച്ച് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രിയോട് സത്യന്‍ അന്തിക്കാട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.

കോവിഡ്-19 പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ സംസ്ഥാനത്തെ തിയ്യേറ്ററുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. നിലവിവല്‍ പുതിയ സിനിമകളുടെ റിലീസ് എല്ലാം ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ്. ഈ ഒരു സാഹചര്യത്തിലാണ് അടഞ്ഞ് കിടക്കുന്ന സിനിമാ ശാലകള്‍ തുറക്കണമെന്ന ആവശ്യം സംവീധായകന്‍ സത്യന്‍ അന്തിക്കാട് മുഖ്യമന്ത്രിയെ അറിയിച്ചത്. തൃശൂരില്‍ വച്ച് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രിയോട് സത്യന്‍ അന്തിക്കാട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.

കോവിഡ് പ്രതിസന്ധിക്ക് മുന്‍പ് പൂര്‍ത്തിയായ രണ്ട് ബിഗ്ബജറ്റ് ചിത്രങ്ങള്‍ തിയ്യേറ്റര്‍ തുറന്നാല്‍ മാത്രമേ റിലീസ് ചെയ്യാന്‍ കഴിയൂ എന്ന അവസ്ഥയിലാണ് ഉള്ളത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ‘മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം’, മമ്മൂട്ടിയുടെ ‘വണ്‍’ എന്നിവയാണ് തിയേറ്ററുകള്‍ക്കായി കാത്തിരിക്കുന്ന വമ്പന്‍ മലയാള ചിത്രങ്ങള്‍.

‘ബാറും സ്‌കൂളും കോളേജും ഒക്കെ തുറക്കുന്നു. എന്തുകൊണ്ട് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നില്ല? പല സംസ്ഥാനങ്ങളിലും സിനിമാ തിയേറ്ററുകള്‍ തുറന്നുകഴിഞ്ഞു. കോവിഡ് പൂര്‍ണ്ണമായും മാറിയിട്ട് തിയേറ്ററുകള്‍ തുറക്കാനിരുന്നാല്‍ അത് ഒരുപാട് ആളുകളെ നല്ല രീതിയില്‍ ബാധിക്കും. ഇന്ന് ഗ്രാമങ്ങളില്‍പോലും നല്ല നിലവാരമുള്ള തിയേറ്ററുകള്‍ ഉണ്ടായിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ തിയേറ്ററുകള്‍ ഇനിയും വൈകാതെ തുറക്കാന്‍ അനുമതി നല്‍കണം. ഇപ്പോള്‍ തന്നെ ഏകദേശം അറുപതോളം സിനിമകള്‍ തിയേറ്ററിലെത്താന്‍ കാത്തിരിക്കുന്നുണ്ട്. തിയേറ്ററുകള്‍ തുറന്നാല്‍ ഒന്നിന് പിറകെ ഒന്നായി റിലീസ് ചെയ്യാന്‍ കഴിയും,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

അറുപതില്‍ പരം സിനിമകളാണ് റിലീസ് കാത്ത് പെട്ടിക്കുള്ളില്‍ തന്നെ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Summary : Sathyan Anthikkad asked the Chief Minister to reopen the closed theaters

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...