Connect with us

Hi, what are you looking for?

News

മഹാമാരിയുടെ നാള്‍ വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ കൊറോണ വൈറസുകളാണ് പിന്നീട് ലോകത്തിലാകെ ഭീതി പടര്‍ത്തി ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും ചെയ്ത്. നിലവില്‍ കൊറോണ വൈറസിന് പുതിയ ജനിതകമാറ്റം സംഭവിച്ചിരിക്കുന്നു

മനുഷ്യരാശിയെത്തന്നെ സ്വിച്ചിട്ടത് പോലെ പിടിച്ചുനിര്‍ത്തിയ വര്‍ഷമായിരുന്നു 2020. ഏറെ പ്രതീക്ഷകളോടെ വളരെയധികം കൗതുകത്തോടെയാണ് 2020 എന്ന ഫാന്‍സി വര്‍ഷത്തെ നാം വരവേറ്റത്. ഈ വര്‍ഷത്തിന്റെ തുടക്കം മുതലേ കൊറോണ വൈറസ് എന്ന ഭീകര വൈറസാണ് മനുഷ്യര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.

2020 ന്റെ തുടക്കത്തില്‍ ഫെബ്രുവരി വരെ വളരെ ശാന്തമായാണ് വര്‍ഷം കടന്നുപോയത്. എന്നാല്‍ മാര്‍ച്ച് മാസം പകുതിയോടെ വര്‍ഷത്തിന്റെ രൂപവും ഭാവവും മാറി. കൊറോണ വൈറസ് മൂലമുണ്ടാകുന്ന കോവിഡ് എന്ന രോഗം, ആദ്യം വെറുമൊരു പകര്‍ച്ചവ്യാധിയായും പിന്നീട് മഹമാരിയായും മാറിയപ്പോള്‍, അതിനു മുന്നില്‍ ലോകം പകച്ചുനിന്നു.

ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ കൊറോണ വൈറസുകളാണ് പിന്നീട് ലോകത്തിലാകെ ഭീതി പടര്‍ത്തി ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും ചെയ്ത്. നിലവില്‍ കൊറോണ വൈറസിന് പുതിയ ജനിതകമാറ്റം സംഭവിച്ചിരിക്കുന്നു.

സിവിയര്‍ അക്യൂട്ട് റെസ്പിറേട്ടറി സിന്‍ഡ്രം കൊറോണ വൈറസ് 2 കാരണമുണ്ടായ കൊറോണ വൈറസ് രോഗമാണ് കോവിഡ്19 എന്നറിയപ്പെടുന്നത്. മൃഗങ്ങളില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയിരിക്കുന്നത്. സാധാരണ പകര്‍ച്ച വ്യാധികള്‍ക്ക് മലയാള ഭാഷയില്‍ മഹാമാരിയെന്നും ഇഗ്ലീഷില്‍ എപിഡെമിക് എന്നുമാണ് വിശേഷിപ്പിക്കുന്നത്. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്ന് ലോക രാജ്യങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായും ഗ്രസിച്ചിട്ടുള്ളതിനാലാണ് പാന്റമിക് എന്ന് വിശേഷിപ്പിക്കുന്നത്.

ചൈനയില്‍ വുഹാന്‍ നഗരത്തില്‍ 2019 നവംബര്‍ 17 നാണ് ഒന്നാമത്തെ കൊറോണ വൈറസ് ബാധിച്ച രോഗിയെ കണ്ടെത്തുന്നത്. എന്നാല്‍ കൊറോണ വൈറസ് വുഹാന്‍ നഗരവും കടന്ന് ചൈനയിലെ മറ്റ് പ്രദേശങ്ങളിലേക്കും തുടര്‍ന്ന് മറ്റുരാജ്യങ്ങളിലേക്കും പിന്നീട് ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുകയും അതോടൊപ്പം തന്നെ കോടിക്കണക്കിന് ജനങ്ങളിലേക്ക് എത്തുകയും ചെയ്തു.

2020 മാര്‍ച്ച് 11 നാണ് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചത്. 2020 ഏപ്രില്‍ ആദ്യ വാരത്തിലുള്ള കണക്കുകള്‍ പ്രകാരം 209 രാജ്യങ്ങളിലും മറ്റു പ്രദേശങ്ങളിലുമായി 70.38 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ 2020 എന്നവര്‍ഷം അവസാനിക്കുമ്പോള്‍ ഡിസംബര്‍ 31 ലെ കണക്കുകള്‍ പ്രകാരം വൈറസിന്റെ ആരംഭം മുതല്‍ ലോകത്തില്‍ ആകെ 83,200,986 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ ലോകത്ത് കൊറോണ മൂലം 1,815,161 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗത്തില്‍ നിന്നും മുക്തരായിട്ടുള്ളത് 58,987,491 ആളുകളാണ്. നിലവിലുള്ള ആക്ടീവ് കേസുകളുടെ എണ്ണം 22,398,334 വും ആണ്. ഇതില്‍ ഗുരുതരമല്ലാത്ത രോഗികള്‍ 22,291,756 ളും വളരെ ഗുരുതരാവസ്ഥയിലുള്ളേ രോഗികളുടെയെണ്ണം 10,578 ഉം ആണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രോഗം ബാധിച്ചതിന് ശേഷം രോഗമുക്തി നേടിയവരും ആശുപത്രി വിട്ട് പോയവരുടേയും എണ്ണം 58,987,491 ആണ്.

ഇതുവരെയുള്ള രാജ്യത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസുകള്‍ 1,02,67283 ആണ്്. നിലവിലുള്ള ആക്ടീവ് കേസുകള്‍ 2,55,898 ആണ്. രോഗമുക്തരായിരിക്കുന്ന ആളുകളുടെ എണ്ണം 98,59,762 ആണ് മരണം 1,48,774 കടന്നിരിക്കുന്നു. രാജ്യത്ത്െ ആകെ കോവിഡ് ടെസ്റ്റുകള്‍ 17.2 കോടിയാണ്.

സംസ്ഥാനത്ത് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസുകള്‍ 7,55,719 ആണ്. നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ആക്ടീവ് കേസുകള്‍ 65,393 കളും രോഗമുക്തരായ ആളുകളുടെ എണ്ണം 6,87,104 ഉം ആണ്. കേരളത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മരണങ്ങള്‍ 3,043 ആണ്. സംസ്ഥാനത്തെ ആകെ നടത്തിയ ടെസ്റ്റുകള്‍ 78.5 ലക്ഷമാണ്.

നിലവില്‍ കൊറോണ വൈറസ് കേസുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം അമേരിക്കയാണ്. അമേരിക്കയില്‍ 2 കോടിയാണ് അമേരിക്കയിലെ ആകെ കോവിഡ് കേസുകള്‍. ആകെ മരണം 3,5778 എണ്ണവുമാണ്. ലോകത്തില്‍ ആദ്യമായി കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത് ചൈനയിലെ വുഹാനിലാണ്. എന്നാല്‍ നിലവില്‍ ചൈനയിലെ ആകെ കേസുകള്‍ 87,052 മാത്രമാണ് ഉള്ളത്. മരണ നിരക്ക് 4634 മാത്രമാണ്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ ഇപ്പോള്‍ വൈറസ് വ്യാപനം വളരെയധികം നിയന്ത്രണവിധേയമായിട്ടുണ്ട്. ചൈനക്കിപ്പോള്‍ 81-ാം സ്ഥാനമാണ് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നതില്‍.

എന്നാല്‍ കൊറോണ വൈറസ് വ്യാപനം ഒരു വര്‍ഷം പിന്നിടുമ്പോള്‍ പുതിയ വകഭേദത്തില്‍ അപകടകാരിയായി മാറി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. ജൈവ ശരീരത്തിലെ താഴ്ന്ന ഊഷ്മാവില്‍ മാത്രം നിലനില്‍പ്പുള്ള കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതമാണ് എന്നാണ് പഠനങ്ങല്‍ വ്യക്തമാക്കുന്നത്. ജൈവ യുദ്ധമായിരുന്നു ഇത്തരമൊരു വൈറസിന്റെ സൃഷ്ടിയുടെ ഉദേശലക്ഷ്യം എന്നു വേണം മനസിലാക്കാന്‍. ഇതിന്റെ പ്രഭവകേന്ദ്രം
ചൈനയിലെ വുഹാനിലെ ഒരു ലബോറട്ടറിയിലാണ് ആദ്യമായി കൊറോണ വൈറസിനെ നിര്‍മ്മിച്ചതെന്ന് അമേരിക്ക ആരോപിക്കുമ്പോള്‍ മറിച്ച് അമേരിക്കയാണ് ഇതിന്റെ പ്രഭവകേന്ദ്രം എന്നാണ് ചൈന ഭാഷ്യം.

Summary : An analogue of corona virus

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...