Connect with us

Hi, what are you looking for?

India

നയതന്ത്ര തല ചര്‍ച്ചകളില്‍ പരിഹാരവും ഉണ്ടായിട്ടില്ല; ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുമെങ്കിലും ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന കാര്യങ്ങളെ ഇന്ത്യ വച്ചുപൊറുപ്പിക്കില്ല : രാജ്‌നാഥ് സിങ്.

ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യം സംബന്ധിച്ച സൈനിക, നയതന്ത്ര തല ചര്‍ച്ചകളില്‍ ഒരുവിധത്തിലുമുള്ള പരിഹാരവും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യം സംബന്ധിച്ച സൈനിക, നയതന്ത്ര തല ചര്‍ച്ചകളില്‍ ഒരുവിധത്തിലുമുള്ള പരിഹാരവും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. വിഷയത്തില്‍ യാതൊരു മാറ്റവുമില്ലാതെ തല്‍സ്ഥിതി തുടരുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മേഖലയിലെ സൈനിക വിന്യാസം കുറയ്ക്കാന്‍ സാധിക്കില്ലെന്നും വാര്‍ത്താ ഏജന്‍സി എഎല്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

അതോടൊപ്പം തന്നെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ സൈനിക നയതന്ത്ര തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ടെന്നും ഈ മാസം ആദ്യം ചര്‍ച്ചകള്‍ ഓണ്‍ലൈന്‍ ആയി നടന്നുവെന്നും അടുത്ത ഘട്ട ചര്‍ച്ച വൈകാതെ തന്നെ ഉടന്‍ ഉണ്ടാകുമെന്നും എന്നാല്‍ ഇതുവരെ അര്‍ത്ഥപൂണ്ണമായ ഒരു ഫലവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല ഇന്ത്യയും ചൈനയും തമ്മില്‍ സന്ദേശ വിനിമയങ്ങള്‍ നടക്കുന്നുണ്ടെന്നും ചര്‍ച്ചകള്‍ തുടരാനാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന ഒരു കാര്യത്തേയും ഇന്ത്യ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ മരിയാദയോടെ ഇടപെടുന്നതിന്റെ അര്‍ത്ഥം നമ്മുടെ അഭിമാനത്തിന് നേര്‍ക്ക് ആക്രമണം നടത്താമെന്നോ അതിന് നാം നിശബ്ദമായി നോക്കിക്കൊണ്ടിരിക്കണമെന്നോ അല്ലെന്നും രാജ്‌നാഥ് സിംങ് പറഞ്ഞു.

Summary : There was no solution in the diplomatic talks; Talks will go ahead but India will not tolerate things that hurt India’s self-esteem: Rajnath Singh .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...