Connect with us

Hi, what are you looking for?

Exclusive

മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ 2000 ൽ പരം കൊലപാതകങ്ങൾ; ആദ്യമായി അന്വേഷണ റിപ്പോർട്ട്‌ പുറത്ത് വിട്ടത് ക്രൈം.

മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ മറവിൽ നടക്കുന്ന മാഫിയാ പ്രവർത്തനങ്ങളുടെയും ദുരൂഹ മരങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ ആദ്യമായ് പുറത്ത് വിട്ടത് ക്രൈം. 2000 ൽ അധികം യുവതീ യുവാക്കളാണ് ധ്യാനകേന്ദ്രത്തിൽ വെച്ച് ദുരൂഹമായി മരണമടഞ്ഞത്.

മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ മറവിൽ നടക്കുന്ന മാഫിയാ പ്രവർത്തനങ്ങളുടെയും ദുരൂഹ മരങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ ആദ്യമായ് പുറത്ത് വിട്ടത് ക്രൈം. 2000 ൽ അധികം യുവതീ യുവാക്കളാണ് ധ്യാനകേന്ദ്രത്തിൽ വെച്ച് ദുരൂഹമായി മരണമടഞ്ഞത്.


2010 ൽ ക്രൈം പ്രസിദ്ധീകരിച്ച ഈ വാർത്തയേതുടർന്ന് ഈ വിഷയത്തിൽ നിരവധി വിവാദങ്ങൾ ഉയരുകയുണ്ടായി. നിരന്തരമായ് ക്രൈമിൽ പ്രസിദ്ധീകരിച്ച അന്വേഷണം റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ആരോ ഒരാൾ ഹൈകോടതിയിൽ ഇതിനെ സംബന്ധിച്ചു പരാതി നൽകുകയുണ്ടായി. കൂടാതെ ആ കാലഘട്ടത്തിൽ കോഴിക്കോട് ജില്ലാ ജയിൽ സന്ദർശിച്ച ജഡ്ജ് തോമസ് ജോസഫിനോട് മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ വെച്ച് താൻ പിതാവിനാൽ ലൈംഗിക ചൂഷണത്തിന് ഇരയായെന്നും ഇപ്പോൾ ഗര്ഭിണിയാണെന്നും ഒരു പെൺകുട്ടി  വെളിപ്പെടുത്തി. ജഡ്ജ് തോമസ് ജോസഫ് ഈ കാര്യം  കോടതിയിൽ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തിരുന്നു. ക്രൈമിലെ അന്വേഷണ റിപോർട്ടുകളുടെയും തോമസ് ജോസെഫിന്റെ റിപ്പോർട്ടിന്റെയും വെളിച്ചത്തിൽ ഹൈ കോടതി മുരിങ്ങൂർ ധ്യാന കേന്ദ്രത്തിനെതിരെ സ്വമേധയാ കേസ് എടുത്തു. ജസ്റ്റിസ് പത്മനാഭൻ നായർ നിയോഗിച്ച ഐ ജി വിൻസെന്റ് പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വളരെ സത്യസന്ധമായ അന്വേഷണത്തിലൂടെ ഇതിന് പിന്നിലെ യാഥാർഥ്യത്തിലേക്കെത്തി.

ക്രൈം പ്രസിദ്ധീകരിച്ച വാർത്തകൾ അംഗീകരിക്കുന്നവയായിരുന്നു ഐ ജി വിൻസെന്റ് പോളിന്റെ കണ്ടെത്തലുകൾ. മനുഷ്യ മനസാക്ഷിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിൽ ഭീകരമായിരുന്നു ധ്യാന കേന്ദ്രത്തിന്റെ മറവിൽ അവിടെ അരങ്ങേറിയിരുന്നത്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഇവിടെ 1991 മുതല്‍ 2005 വരെ മരണപ്പെട്ടത് ഏകദേശം 974 യുവതീ യുവാക്കളാണ് എന്നാണ് ഐജി വിൻസെന്റ് പോളിന്റെ കണ്ടെത്തൽ. ഇവരുടെയെല്ലാം മൃതദേഹങ്ങൾ സംസ്കരിച്ചത് കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നില്ല. മറിച്ച്, കളമശ്ശേരി മണപള്ളി വൈദ്യുത ശ്മാശാനത്തിലായിരുന്നു. ഈ മൃതദേഹങ്ങളിൽ കീറിമുറിച്ച പാടുകൾ ഉണ്ടായിരുന്നതായി ഐ ജി വിൻസെന്റ് പോളിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ കാര്യങ്ങൾ തന്നെയാണ് മുൻപ് ക്രൈം പറഞ്ഞിട്ടുള്ളതും.

കൃത്യവും വ്യക്തവുമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ക്രൈം ഇത്തരം അന്വേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. എന്നാൽ ക്രൈമിന്റെ റിപ്പോർട്ടിൽ 2000 ആളുകളുടെ മരണത്തെക്കുറിച്ചു പറയുന്നു. എന്നാൽ  ഐ ജി വിൻസെന്റ് പോളിന്റെ അന്വേഷണം ആ തലത്തിലേക്ക് പുരോഗമിക്കുന്നതിനു  മുൻപ് തന്നെ കളർകോട് വേണുഗോപാലൻ നായർ എന്ന മനുഷ്യാവകാശ പ്രവർത്തകൻ പരാതിയുമായി ഹൈ കോടതിയെ സമീപിക്കുകയും തുടർന്ന് സുപ്രീം കോടതിയിലെത്തിയ കേസ് ദുഖകരമായ വിധിയിലൂടെ തള്ളപ്പെടുകയും ചെയ്തു. പരാതിക്കാരനില്ലാതെ കോടതി സ്വമേധയാ എടുത്ത ഒരു കേസ് നിലനിൽക്കില്ല എന്നതായിരുന്നു സുപ്രീം കോടതി വിധി. എന്നാൽ കേസ് തള്ളിയെങ്കിലും അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്ന കാര്യങ്ങൾ കള്ളമാണെന്ന് കോടതി പറഞ്ഞിട്ടില്ല.

ധ്യാനകേന്ദ്രത്തിലെ അന്തേവാസികളായ മാനസിക രോഗികൾക്ക് ഡോക്ടറുടെ  നിർദ്ദേശപ്രകാരമല്ലാതെ മയക്കുമരുന്നുകൾ നൽകുന്നതായും ഇവരെ പ്രത്യേകം സെല്ലുകളിൽ താമസിപ്പിച്ചിരുന്നതായും ഐ ജി വിൻസെന്റ് പോളിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യാതൊരു അംഗീകാരവുമില്ലാതെ വിദേശത്തു നിന്നും കോടികളുടെ സമ്പാദ്യമാണ്  അനധികൃതമായി ഇവിടേയ്ക്ക് എത്തിയിരുന്നത്. കൂടാതെ ഇവിടെ എയ്ഡ്സ് രോഗികൾക്കായി ഒരു സെന്ററും പ്രവർത്തിച്ചിരുന്നു. ഇത്തരത്തിൽ ഒരു സ്ഥാപനത്തിന് പ്രവർത്തനാനുമതി ലഭിക്കണമെങ്കിൽ ഇവിടെ ഗവണ്മെന്റ് അംഗീകാരം ലഭിച്ച മെഡിക്കൽ വിങ് ഉണ്ടായിരിക്കണം. എന്നാൽ ഇവിടെ അങ്ങനെയൊരു ചട്ടം പാലിക്കാതെയാണ് എയ്ഡ്സ് സെന്ററിന്റെ പ്രവർത്തനം നടക്കുന്നത്.  

ഇവിടെ ദുരൂഹമായി മരണപ്പെട്ട മൃതദേഹങ്ങളിലെല്ലാം മുറിവുകൾ ഉണ്ടായിരുന്നത് സംശയമുണ്ടാക്കി. പല പെൺകുട്ടികളുടെയും ശരീരങ്ങൾ പിച്ചിച്ചീന്തപ്പെട്ടിരുന്നു. ഇതിൽ നിന്നും ഇവർ ലംഗികമായും മറ്റും ദുരുപയോഗം ചെയ്യപ്പെട്ടിരുന്നു എന്ന് മനസിലാക്കാം. കൂടാതെ ഇതിന്റെ മറവിൽ വാൻ അവയവ മാഫിയ പ്രവർത്തിച്ചിരുന്നതായും തെളിവുകൾ ഉണ്ട്. മൃത ശരീരങ്ങളിൽ നിന്നും വൃക്ക, കരൾ, മുതലായ പല  അവയവങ്ങളും  മാറ്റിയതിനു ശേഷമാണ് അവ സംസ്കരിച്ചിരുന്നത്.
ഈ കണക്കുകൾ  കോടതിയിൽ സമർപ്പിച്ച ഐ ജി വിൻസെന്റ് പോളിന്റെ അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


ഈ കേസിൽ സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് പത്മനാഭൻ നായർക്ക് ഭീഷണിയുണ്ടായതായി ശ്രീകണ്ഠൻ നായരുടെ 24 വാർത്താ ചാനൽ വാർത്ത പുറത്തു വിട്ടിരുന്നു. 24 ന്യൂസ് പ്രവർത്തനമാരംഭിച്ച ആദ്യ സമയങ്ങളിൽ പുറത്തു വിട്ട പ്രധാനപ്പെട്ട ഒരു വാർത്തയായിരുന്നു ഇത്.

2010  ൽ ക്രൈം പുറത്ത് വിട്ട ഈ അന്വേഷണ റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങളിലേക്കു പിന്നീട് അന്വേഷണം വ്യാപിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ അതേത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ക്രൈം നന്ദകുമാർ മറുനാടൻ മലയാളിക്ക് നൽകിയ ഇന്റർവ്യൂ വിനെതിരെ വ്യാപകമായ ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ്  ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാർ തന്റെ ഓൺലൈൻ ചാനലിലൂടെ ഇതിനു പിന്നിലെ സത്യാവസ്ഥ വിശദമാക്കിയത്. 

Summary : More than 2000 murders at Muringur Meditation Center; The first investigation report was released by Crime.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...