Connect with us

Hi, what are you looking for?

Kerala

സിസ്റ്റര്‍ അഭയ കേസില്‍ നിര്‍ണ്ണായക വിധി: 23 വര്‍ഷങ്ങള്‍ മുമ്പ് ക്രൈം പറഞ്ഞതെല്ലാം സത്യങ്ങള്‍ മാത്രമെന്ന് ക്രൈം ചീഫ് എഡിറ്റര്‍ ടി.പി നന്ദകുമാര്‍

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1997 ജനുവരിയില്‍ കോട്ടയം ബിഷപ് കുന്നശ്ശേരി, ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് അഭയ കേസിലെ യതാര്‍ത്ഥ പ്രതികള്‍ എന്നിവരുടെ പേരും ഫോട്ടോയുമടക്കം ക്രൈം പ്രസിദ്ധീകരിച്ചിരുന്നു.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് കേസിന്റെ വിധി പുറത്തുവരുന്നത്. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ 1992 മാര്‍ച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1997 ജനുവരിയില്‍ കോട്ടയം ബിഷപ് കുന്നശ്ശേരി, ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് അഭയ കേസിലെ യതാര്‍ത്ഥ പ്രതികള്‍ എന്നിവരുടെ പേരും ഫോട്ടോയുമടക്കം ക്രൈം പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ഒരു പത്രമോ പ്രസിദ്ധീകരണമോ ഇങ്ങനെ മതത്തിനോ സഭയ്‌ക്കോ എതിരായി സംസാരിക്കുന്നതിനോ കേസിന്റെ യാതാര്‍ഥ്യങ്ങള്‍ അന്വേഷിക്കുന്നതിനോ പ്രതികളുടെ പേരുകള്‍ ഒരു പേര് പറയുന്നതില്‍ ധൈര്യപ്പെട്ടിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് ക്രൈം കേസിനെപ്പറ്റി ഒരു വിശദ്ധമായ അന്വേഷണം നടത്തുന്നത്.

അന്നത്തെ ക്രൈം ലക്കത്തില്‍ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിനെ ഒരു വേശ്യാലയം ആയിട്ടാണ് പറഞ്ഞിരുന്നത്. അവിടെ ഇത്തരം സംഭവങ്ങള്‍ സ്ഥിരം നടന്നിരുന്ന ഒരു കാര്യമായിരുന്നു. അവിടുത്തെ കന്യാസ്ത്രീകളും അച്ഛന്‍മ്മാരും ഇത്തരം കാര്യങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടിക്കണ്ടിരുന്നിരുന്നു. രാത്രികാലങ്ങളില്‍ ആഢംഭര കാറുകളില്‍ ആളുകള്‍ ഇവിടെ എത്തിയിരുന്നതായുമുള്ള വിവരങ്ങളും ക്രൈമിന് ലഭിച്ചിരുന്നു. ഇതില്‍ അച്ചന്‍മാരുടേയും കന്യാസ്ത്രീമാരുടേയും കൂട്ടായ്മയോടെ തന്നെയായിരുന്നു ഇത്തരം കാര്യങ്ങള്‍ പയസ് ടെന്‍ത് കോണ്‍വെന്റില്‍ നടത്തിയിരുന്നത്.

സിസ്റ്റര്‍ സെഫിയും ഫാദര്‍ തോമസ് കോട്ടൂരും തമ്മിലുള്ള അവിഹിത ബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് അഭയയെ കൊലപ്പെടുത്താന്‍ കാരണമായത്. മാത്രമല്ല സിസ്റ്റര്‍ അഭയയെ ശാരീരികമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചപ്പള്‍ അവര്‍ അതിന് വഴങ്ങാതെ വന്നതിനാലാണ് അഭയയെ കൊലപ്പെടുത്തിയതെന്നുമുള്ള സത്യങ്ങള്‍ ക്രൈം പുറത്തുവിട്ടിരുന്നു.

ഇത്തരമൊരു വാര്‍ത്ത ക്രൈമില്‍ പ്രസിദ്ധീകരിച്ചതിനെതുടര്‍ന്ന് അന്ന് ത്രൈമിന്റെ ചീഫ് എഡിറ്റര്‍ എന്ന നിലയ്ക്ക് എനിക്കെതിരെ നിരവധി ഭീഷണികളാണ് നിരന്തരമായി ഉയര്‍ന്നുകൊണ്ടിരുന്നത്. എന്നാല്‍ ഭീഷണിതള്‍ക്കൊന്നും വഴങ്ങാതെ വന്നപ്പോള്‍ കോട്ടയം പോലീസ് സ്‌റ്റേഷനില്‍ മതവികാരം വ്രണപ്പെടുത്തിയെന്നു കാണിച്ചുകൊണ്ട് അവര്‍ കേസ് നല്‍കിയിരുന്നു. ക്രൈം ചീഫ് എഡിറ്ററെ പോലീസ് തെരയുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് നല്‍ക്യപന്നത് എന്ന പേരിലായിരുന്നു കേസ്. അന്ന് കോട്ടയം കോടതിയില്‍ പോവുകയും ജാമ്യമെടുക്കുകയും ചെയ്തു.

പിന്നീട് 1998 ല്‍ വീണ്ടും അവര്‍ മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍ വീണ്ടും എനിക്കെതിരെ ക്‌സ് നല്‍കി.കോഴിക്കോട്ടേക്ക് പോലീസിനേയും പോലീസിനേയും കൂട്ടി എന്നെ അറസ്റ്റ് ചെയ്യാന്‍ വരുന്നുണ്ടെന്ന വിവരം നേരത്തേ കിട്ടിയതിനാല്‍ ഞാന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി അപേക്ഷിച്ചു. അങ്ങനെ രണ്ടാമത്തെ കേസിന് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. എന്നാല്‍ മുന്‍കൂര്‍ ജാമ്യവ്യവസ്ഥ പ്രകാരം കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍ കോടതിയില്‍ നിന്നും ജാമ്യം കിട്ടിയ പേപ്പറുമായി ചെന്നപ്പോള്‍ അന്നത്തെ സി ഐ ജോസഫ് എന്നോട് വളരെ മോശമായി ഭാഷയില്‍ അതിരൂക്ഷമായി സംസാരിക്കുകയും പുറത്തിറങ്ങിക്കഴിഞ്ഞാന്‍ എന്നെ കുന്നശ്ശേരി ബിഷപ്പിന്റെ ആളുകള്‍ ഭയപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.

എന്നാല്‍ ഞാന്‍ അവിടെനിന്നുമിറങ്ങി ഹൈക്കോടതിയില്‍ ചെന്ന് കടുത്തുരുത്തി പോലീസ് സ്‌റ്റേഷനിലെ സിഐ എന്നോട് വളരെ മോശമായി പെരുമാറി എന്ന പേരില്‍ കേസ് ഫയല്‍ ചെയ്യുകയാണ് ചെയ്തത്. ഞാന്‍ ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ കോടതി വളരെ കര്‍ശനമായ രീതിയില്‍ തന്നെ സിഐക്ക് മുന്നറിയിപ്പു നല്‍കുകയും ഇനി മേലില്‍ ഇങ്ങനൊന്നും ആവര്‍ത്തിക്കരുതെന്ന് സിഐക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വീണ്ടും കടുത്തുരുത്തി സ്റ്റേഷനില്‍ തന്നെ ഹാജരായാല്‍ മതിയെന്ന് എന്നോട് നിര്‍ദേശിച്ചു. പിന്നീട് പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ വളരെ ഭവ്യമായ രീതിയില്‍ തന്നെയാണ് സിഐ പെരുമാറിയത്.

ഇത്തരത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന പേരിലും സഭയെ മോശമായി ചിത്രീകരിച്ചുവെന്ന പേരിലും എനിക്കെതിരെ നിരന്തരമായ ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടേ ഇരുന്നു.

1993 മാര്‍ച്ച് 29 ന്
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സിബിഐ ഡിവൈഎസ്പി വര്‍ഗ്ഗീസ് പി തോമസിന് കേസന്വേഷണത്തിന്റെ ചുമതല നല്‍കുകയും പി്ന്നീട് ആത്മഹത്യയാണെന്ന വാദം ശരിയല്ലെന്ന്ു സിബിഐ പറഞ്ഞു. ആദ്യമായി അഭയ കേസ് കൊലപാകതമാണെന്ന് പറഞ്ഞത് അന്നത്തെ സിബിഐ ഡിവൈഎസ്പി വര്‍ഗ്ഗീസ് പി തോമസ് ആയിരുന്നു. അദ്ദേഹം അത് കണ്ടെത്തിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മേല്‍ ഉദ്യോഗസ്ഥന്‍ സിബിഐ എസ്.പി.വി ത്യാഗരാജന്‍ അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ വര്‍ഗ്ഗീസ് പി തോമസിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. തുടര്‍ന്ന് സിബിഐ ഡി.ഐ.ജി ആകാന്‍ ഒമ്പത് വര്‍ഷം സര്‍വ്വീസ് ബാക്കി നില്‍ക്കെ അദ്ദേഹം സ്വമേധയാ റിട്ടയര്‍മെന്റെടുത്ത് സിബിഐയില്‍ നിന്നും രാജിവെച്ചു.

എന്നാല്‍ സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങല്‍ പങ്കുവച്ച് അന്നത്തെ മാതൃഭൂമി പത്രത്തില്‍ ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കുകയുണ്ടായി. അനിന് ക്രൈമിന്റെ ആദ്യത്തെ പ്രഥമ ക്രൈം അവാര്‍ഡ് വര്‍ഗ്ഗീസ് പി തോമസിനാണ് നല്‍കിയത്. 2011 ല്‍ തിരുവനന്തപുരത്ത് വച്ച നടന്ന ചടങ്ങില്‍ മുന്‍ കേരള സ്പീക്കര്‍ ആയിരുന്ന ജി കാര്‍ത്തികേയനാണ് വര്‍ഗ്ഗീസ് പി തോമസിന് അവാര്‍ഡ് നല്‍കിയത്. അന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആ ചടങ്ങിലെ പ്രധാന അദിത്ഥി ആയിരുന്നു. ഇത്തരത്തില്‍ ക്രൈമിന് ഈ കേസുമായി അഭേദ്യമായ ബന്ധമുണ്ട്.

പിന്നീട് അഡ്വ. കുഞ്ഞിരാമ മേനോന്‍ എന്ന പ്രശസ്തനായ അഭിഭാഷകന്റെ പേരില്‍ ക്രൈം അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു. അതിന്‍ നിയമകാര്യ ലേഖനത്തിനുള്ള ഒരു അവാര്‍ഡ് ജോമോന്‍ പുത്തന്‍പുരയ്ക്കിനാണ് നല്‍കിയത്. ഇത്തരത്തില്‍ അഭയ കേസിന്റെ പോരാട്ട നാള്‍വഴികളിലെല്ലാം തന്നെ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ ക്രൈം എല്ലാ രീതിയിലും പിന്തുണച്ചിട്ടുണ്ട്.

അന്നത്തെ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള സത്യങ്ങള്‍ ആരും പുറത്ത് കൊണ്ടുവരാത്ത, അല്ലെങ്കില്‍ പുറത്തുകൊണ്ടുവരാന്‍ പേടിക്കുന്നൊരു കാലഘട്ടത്തില്‍ ഈ സത്യങ്ങള്‍ യാതൊരു പേടിയും കൂടാതെ സധൈര്യം വിളിച്ചുപറഞ്ഞത് ക്രൈമാണ്. ക്രൈ പുറത്തുകൊണ്ടുവരുന്ന സത്യങ്ങള്‍ ആദ്യം ആളുകളില്‍ പരിഹാസവും പുഛവും വിമര്‍ശനങ്ങളും ഉയര്‍ത്തുമെങ്കിലും പിന്നീട് കാലം ആ സത്യങ്ങള്‍ അംഗീകരിക്കും എന്നതിന് തെളിവാണ് ഇന്ന് വന്നിരിക്കുന്ന അഭയാ കേസിന്റെ വിധി.

നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭയകേസില്‍ വിധി വന്നിരിക്കുന്നത്. ഇന്നലയും ഇന്നുമായി തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. അഭയ കേസില്‍ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ അഭയയും കുറ്റക്കാരാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്നും പ്രതികള്‍ക്ക് IPC 302, IPC 201 വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകളാണ് വിധിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തം കോടതി വിധിച്ചു. IPC 302 വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് ജീവപര്യന്തവും IPC 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും അതോടൊപ്പം തന്നെ IPC 449 വകുപ്പ് പ്രകാരം കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തവും ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് IPC 302 വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് ജീവപര്യന്തവും IPC 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

Summary :Abhaya case, Crime Chief Editor TP Nandakumar’ s reveal


You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...