Connect with us

Hi, what are you looking for?

News

പുതിയ വൈറസ്; അതിര്‍ത്തികളടച്ച് 40 രാജ്യങ്ങള്‍, ഡിസംബര്‍ 31 വരെ വിമാന സര്‍വ്വീസുകളു വിലക്കി.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ 83 പേരിലാണ് വൈറസ് കണ്ടെത്തിയത്. നിലവിലുള്ള കൊറോണ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിന്റെ സ്വഭാവത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.

ലോകത്തെ ആശങ്കയില്‍ നിര്‍ത്തിയിരിക്കുകയാണ് ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ്. ബ്രിട്ടന് പിന്നാലെ ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, ബല്‍ജിയം, ഹോളണ്ട് എന്നീ രാജ്യങ്ങളിലും പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ആക്രമണ രീതി വൈറസ് മാറ്റി, പ്രതിരോധവും ശക്തിപ്പെടുത്തണം എന്ന ആഹ്വാനത്തോടെയാണ്. തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ വാക്കുകളിലെ ഗൗരവം മറ്റുരാജ്യങ്ങളും ഏറ്റെടുത്തു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ 83 പേരിലാണ് വൈറസ് കണ്ടെത്തിയത്. ഇതോടെ നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. അതോടെ ഇവിടേക്കുള്ള വിമാന സര്‍വ്വീയുകളും റദ്ദാക്കി തുടങ്ങി.

നിലവിലുള്ള കൊറോണ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിന്റെ സ്വഭാവത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ശരീര കോശങ്ങളെ ആക്രമിക്കാനുള്ള ശേഷി കൂടുതലാണ് പുതിയവയ്ക്ക്. മഹാമാരി ലോകത്തെ പ്രതിസന്ധിയിലാക്കി ഒരുവര്‍ഷം പിന്നിടവെയാണ് അടുത്ത തിരിച്ചടി.

മാത്രമല്ല യുകെയില്‍ കണ്ടെത്തിയ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം അതിവേഗം പടരുന്നതാണ്. മുമ്പുണ്ടായിരുന്ന കൊറോണ വൈറസിനെ അപേക്ഷിച്ച് വ്യാപനം 70% വേഗത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ അമേരിക്കയില്‍ കണ്ടെത്തിയ വൈറസ് വകഭേദത്തേക്കാള്‍ അധികം അപകടകാരിയല്ല. ഇപ്പോള്‍ ആശങ്ക വേണ്ടെന്ന് യുഎസ് ടെസ്റ്റിങ്ങ് ചുമതലയുിള്ള ബ്രെറ്റ് ഗ്രോയര്‍ അറിയിച്ചു.

വൈറസുകള്‍ക്ക് ഘടനാമാറ്റം പതിവാണ്. നോവല്‍ കൊറോണാ വൈറസിന് ഇന്‍ഫ്‌ളുവന്‍സ് വൈറസിനോളം വകഭേദങ്ങള്‍ ഉണ്ടാകില്ല. ഓരോ വര്‍ഷവും പുതിയ വാക്‌സിന്‍ വികസിപ്പിക്കേണ്ടി വരുന്ന ആശങ്ക ഇപ്പോള്‍ വേണ്ട. മാത്രമല്ല വൈറസിന്റെ പുതിയ വകഭേദത്തിന്റെ പ്രവര്‍ത്തനം വ്യത്യസ്തമാണോ എന്നു കണ്ടെത്താനായിട്ടില്ല. പുതിയ വൈറസിന്റെ വകഭേദം കണ്ടെത്തിയത് സെപ്തംബറില്‍ തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍നിന്നും ശേഖരിച്ച സാമ്പിളുകളില്‍. അമേരിക്കയില്‍ സാന്നിധ്യം കണ്ടെത്തിയിട്ടില്ല, നിരീക്ഷണം തുടര്‍ന്നുകൊണ്ടിരിക്കുന്നതേയുള്ളൂ.

അതോടൊപ്പം തന്നെ ജിസംബര്‍ 31 വരെയുള്ള വിമാന സര്‍വ്വീസുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയരിക്കുകയാണ് ഇന്ത്യ. ബ്രിട്ടനിലേക്കുള്ള യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നാളെ അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് വിലക്ക്. പുതിയ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ അടക്കം 40 രാജ്യങ്ങള്‍ക്ക് നിയന്ത്രണം പ്രഖ്യാപിച്ചത്. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, പെറു, തുര്‍ക്കി, ഇറാന്‍, ഇസ്രയേല്‍, കാനഡ തുടങ്ങിയവ ബ്രിട്ടനിലേക്കുള്ള യാത്ര വിലക്കിയ രാജ്യങ്ങളില്‍ പെടും. ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് യൂറോപ്യന്‍ യൂണിയന്റെ പരിഗണനയിലാണ്. ബ്രിട്ടനിലേക്കുള്ള യാത്രക്കായി എത്തിയവരെ ഫ്രാന്‍സിലേയും ജര്‍മ്മനിയിലേയും വിമാനത്താവളത്തില്‍ തടഞ്ഞു. ബ്രിട്ടനിലേക്കുള്ള ചരക്കു ലോറികള്‍ അടക്കമുള്ള വാഹനങ്ങള്‍ ഫ്രാന്‍സ് തടഞ്ഞിട്ടതും തര്‍ക്കമായി.

അതിര്‍ത്തി മുഴുവനായും അടച്ചുകൊണ്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ പുതിയ കൊറോണ വൈറസ് പടരുന്ന വാര്‍ത്തയോട് പ്രതികരിച്ചത്. സൗദ്ി അറേബ്യ, ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളാണ് അതിര്‍ത്തികള്‍ അടച്ചത്. ഇതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ പ്രതിസന്ധിയിലായി.

കര, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള യാത്രകളും ഈ രാജ്യങ്ങള്‍ വിലക്കിയിട്ടുണ്ട്. യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ നിന്നും യു.എ.ഇ വഴി സൗദിക്ക് തിരിച്ചവരും പ്രതിസന്ധിയിലായി എന്നാണ് റിപ്പോര്‍ട്ട്.

Summary : New virus; Forty countries across the border have banned flights until December 31.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...