Connect with us

Hi, what are you looking for?

Exclusive

കിളിരൂർ- കവിയൂർ കേസുകളിലെ സമാനതകളും പിന്നിലെ വിഐപി ബന്ധങ്ങളും.

കിളിരൂര്‍ കവിയൂര്‍ കേസുകളില്‍ പൊതു ഘടകമായി ലതാ നായരെപ്പോലെ തന്നെ ശ്രീമതി ടീച്ചര്‍ക്കും ഇവരുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ് അനഘയുടെ മരണശേഷം ശ്രീമതി ടീച്ചര്‍ നടത്തിയ വ്യാജപ്രസ്ഥാവന.

കവിയൂരിലെ  കൂട്ട മരണത്തെ ആത്മഹത്യയാക്കി  ഒതുക്കാനുള്ള ശ്രമത്തിനിടയിൽ പോലീസ് കണ്ടില്ലെന്നു നടിച്ച പല സുപ്രധാന ഘടകങ്ങളിൽ ഒന്നാണ് കിളിരൂർ കേസുമായി ഇതിനുള്ള സമാനതകൾ . ഈ രണ്ടു കേസുകളുടെയും പിന്നിലെ വിഐപി ബന്ധങ്ങൾ  വളരെ വ്യക്തമാണ് . എന്നാൽ  ഇവയിലെ പൊതുഘടകമായ ലതാനായർക്കു പോലും നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നു എന്നതാണ് പരിതാപകരം . ഈ കേസുകളിലെ വിഐപി ബന്ധങ്ങൾ പുറത്തു വരരുതെന്ന നിർബന്ധം കൊണ്ടാവാം കവിയൂരിലേതിന് സമാനമായ കിളിരൂർ സെക്സ് റാക്കറ്റ് കേസിനെക്കുറിച്ചും ഇവ തമ്മിലുള്ള സനാനതകളെക്കുറിച്ചും കവിയൂർ അന്വേഷണ റിപ്പോർട്ടുകളിൽ പരാമർശിക്കാതെ പോയത് . ഇരു കേസുകളിലെയും പൊതു ഘടകമായ ലതാ നായരെ വേണ്ട വിധം ചോദ്യം ചെയ്യാനോ യാഥാർഥ്യം കണ്ടെത്താനോ ഇവർ ശ്രമിക്കാതിരുന്നതിനു പിന്നിൽ കാരണവും ഇത് തന്നെയാവാം .

 2004 ഓഗസ്റ്റ് 15 നു കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് ഒരു പെൺകുഞ്ഞിന് ജൻമം നൽകിയ കിളിരൂർ കേസിലെ ശാരി എസ് നായരെ കാണാൻ  കവിയൂരിൽ കൊല്ലപ്പെട്ട  അനഘയും ലതാ നായർക്കൊപ്പം ആശുപത്രിയിൽ എത്തിയിരുന്നു . എന്നാൽ കവിയൂരിലെ കൂട്ട മരണത്തിന്റെ ചിത്രങ്ങളും വാർത്തകളും പത്രങ്ങളിലൂടെ പുറത്തു വന്നതിനു ശേഷം മാത്രമാണ്  ഇത് നമ്പൂതിരി കുടുംബത്തിലെ അനഘയായിരുന്നുവെന്ന് ശാരിയുടെ മാതാപിതാക്കൾ തിരിച്ചറിഞ്ഞത് .

നിരന്തരമായ കൂട്ട ബലാത്സംഗത്തിനിരയായ ശാരി എസ നായർ എന്ന പതിനേഴുകാരിയെ ഗര്ഭച്ഛിദ്രം നടത്താനായി ലതാ നായർ കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയിരുന്നു . എന്നാൽ കുഞ്ഞിന് അഞ്ചു മാസം വളർച്ച പിന്നിട്ടിരുന്നതിനാൽ ഡോക്ടർ കുഞ്ഞിനെ ഇല്ലാതാക്കാൻ തയ്യാറായില്ല .തുടർന്ന് 2004 ഓഗസ്റ്റ് 15 നു കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് ശാരി ഒരു പെൺകുഞ്ഞിന് ജന്മം നൽകി .
പ്രസവത്തിനു തൊട്ടടുത്ത ദിവസം തന്നെ ആശുപത്രി വിട്ട ശാരിയെ ഓഗസ്റ്റ് 29 നു കഠിനമായ വയറുവേദനയെത്തുടർന്ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . പരിശോധനയില്‍ ശാരിയുടെ കുടലില്‍ ദ്വാരമുള്ളതായി സംശയം തോന്നിയതിനെ തുടര്‍ന്ന് വിദഗ്ത പരിശോധനയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ അമൃത ഹോസ്പിറ്റലിലേക്കുള്ള യാത്രാ മധ്യേ വൈക്കത്തിനടുത്ത് വച്ച് ബിജെപി നേതാവ് ദേവദാസും സംഘവും ചേര്‍ന്ന് ആംബുലന്‍സ് തടഞ്ഞുവെന്നും കുട്ടിയെ തിരിച്ച് കോട്ടയം ജില്ലയിലെ തെള്ളകത്തുള്ള മാതാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദന്റെ പത്രക്കുറിപ്പില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. കേരളത്തിലെ സ്ത്രീപീഢന പരമ്പരകളില്‍ ഇരകള്‍ക്ക് വേണ്ടി വാദിക്കുകയും ശക്തമായ നിലപാട് എടുക്കുകയും ചെയ്തിട്ടുള്ള നേതാവാണ് വിഎസ് അച്യുതാനന്ദന്‍. കിളിരൂര്‍ കേസില്‍ പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയ പ്രമാണിമാരേയും രാഷ്ട്രീയ നേതാക്കളേയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഇരയുടെ കുടുംബത്തിന് നീതി നേടിക്കൊടുക്കുവാനായി പോരാട്ടം നടത്തുമെന്നുമുള്ള ഇദ്ദേഹത്തിന്റെ പ്രഖ്യാപനത്തോടെ കേരളത്തില്‍ ഏറ്റവും പ്രധാന്യം നേടിയ കേസായി ഇത് മാറി.

എന്നാല്‍ മാതാ ഹോസ്പിറ്റലില്‍വച്ച് പെട്ടെന്ന് കുട്ടിയുടെ ആരോഗ്യ നില വഷളാവുകയും അധികം വൈകാതെ ശാരി മരണപ്പെടുകയും ചെയ്തു . പ്രമാദമായ തങ്കമണി ബലാൽസംഗ കേസിലെ പ്രതിയും മുൻ പോലീസ് ഉദ്യോഗസ്ഥനുമായിരുന്ന ഐ.സി.തമ്പാനെ പോലെ ഒരാൾ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് ആയിരിക്കുന്ന   മാതാ ഹോസ്പിറ്റലിലേക്ക് തന്നെ ശാരിയെ കൊണ്ട് പോയി എന്നതും ദുരൂഹതകൾക്കു വഴിവെക്കുന്നു . കൂടാതെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി. എസ്. അച്യുതാനന്ദന്റെ വിവാദമായ പത്രപ്രസ്താവനയും ഈ കേസിനെ  പ്രാധാന്യമുള്ളതാക്കി. ഒരു VIP യുടെ സന്ദർശനത്തെത്തുടർന്നാണ് ശാരിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായതെന്നു അദ്ദേഹം പറഞ്ഞിരുന്നു.  പിണറായി  വിജയൻ , കോടിയേരി ബാലകൃഷ്ണൻ, എംഎ.ബേബി, ശ്രീമതി ടീച്ചർ എന്നിവർ ശാരിയെ ഹോസ്പിറ്റലിൽ എത്തി കണ്ടിരുന്നു. എന്നാൽ മറ്റൊരു സ്ത്രീ പീഡന കേസിനും നൽകാത്ത പ്രാധാന്യം നൽകി പ്രവേശനം അനുവദിക്കാത്ത ഐ.സി.യു വിൽ കടന്ന് ശാരിയെ ഇവർ കണ്ടത് എന്തിനായിരുന്നു എന്നത് ദുരൂഹതകളുണ്ടാക്കി . കൂടാതെ വി. എസ്.അച്യുതാനന്ദണ് പത്രക്കുറിപ്പിൽ പരാമർശിച്ച  വി.ഐ.പി ,ശ്രീമതി ടീച്ചർ ആണെന്നും ശ്രുതി പരന്നിരുന്നു . അതെ സമയം  ശ്രീമതി ടീച്ചർ  ഐ.സി.യു  വിൽ കടന്ന് ശാരിയെ ഭീഷണിപ്പെടുത്തിയെന്നും കഴുത്തു ഞെരിച്ച് കൊല്ലം ശ്രമിച്ചുവെന്നും കുട്ടി മരണ വെപ്രാളംകൊണ്ടുവെന്നും ഹോസ്പിറ്റലിൽ നിന്നും വാർത്തകൾ പുറത്തു വന്നിരുന്നു.

https://youtu.be/DfchkvfdhJ4

കിളിരൂര്‍ കവിയൂര്‍ കേസുകളില്‍ പൊതു ഘടകമായി ലതാ നായരെപ്പോലെ തന്നെ ശ്രീമതി ടീച്ചര്‍ക്കും ഇവരുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ് അനഘയുടെ മരണശേഷം ശ്രീമതി ടീച്ചര്‍ നടത്തിയ വ്യാജപ്രസ്ഥാവന. സാമാന്യ ബോധമുള്ള ആര്‍ക്കും ഇവയ്ക്ക് പിന്നിലുള്ള ശ്രീമതി ടീച്ചറുടെ കപട ബുദ്ധി വളരെ എളുപ്പം തിരിച്ചറിയാനാവും. അല്ലെങ്കില്‍ മറ്റൊരു കേസിലും നല്‍കാത്ത ഈ അമിതാവേശം എന്തിനാണ് ഈ രണ്ടു കേസുകളില്‍ മാത്രമായി കാണിച്ചത്. മാര്‍ക്ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ഏതോ നേതാക്കളേയും അവരുടെ മക്കളേയും രക്ഷിക്കുന്നതിന് വേണ്ടിയുള്ള അമിതാവേശമാണ് അവര്‍ കാണിച്ചു കൂട്ടിയത് എന്നുള്ള കാര്യം അതില്‍നിന്നും വളരെ വ്യക്തം. ശ്രീമതി ടീച്ചറുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ഇതിന് പിന്നില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇവരുടെ തുടര്‍ച്ചയായ ആശുപത്രി സന്ദര്‍ശനം ഇത്തരം അഭ്യൂഹങ്ങളെ ബലപ്പെടുത്തി.

 സിനിമാ നടിയാക്കാമെന്നു പറഞ്ഞ് പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നു എന്ന ആരോപണത്തിൽ ശ്രീമതി ടീച്ചറുടെ മകനുൾപ്പെടെ സിപിഎം ലെ പല ഉന്നതരുടെ മക്കളും ഉൾപ്പെട്ടിരുന്ന സാഹചര്യത്തിൽ ഇവരുടെ ആശുപത്രി  സന്ദർശനം കൂടുതൽ വിവാദങ്ങകൾക്കു വഴി തെളിച്ചു. എംഎ.ബേബി ,അദ്ദേഹത്തിന്റെ മകൻ അശോക്, കോടിയേരിബാലകൃഷ്ണൻ , അദ്ദേഹത്തിന്റെ മകൻ ബിനീഷ് കോടിയേരി,ശ്രീമതി ടീച്ചറുടെ മകൻ സുധീഷ് നമ്പ്യാർ, സിനിമാ നിർമാതാവ് സജി നന്ദ്യാട്ട്, കോട്ടയൂയം പോലീസ് സൂപ്രണ്ട് ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട കവിയൂർ കേസിലെ പിമ്പായ ലതാ നായർ തന്നെയാണ് കിളിരൂരിലെ ശാരിയേയും പലർക്കും കാഴ്ച വെച്ചത് എന്ന്  മനസിലാക്കിയ ഇവർ തങ്ങളുടെ മക്കൾ ഉൾപ്പെട്ട കേസിലെ പെൺകുട്ടി തന്നെയാണോ ഇതെന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയാണ് പ്രവേശനമനുവദിക്കാത്ത ഐസിയു വിൽ കയറി അത്യാസന്ന നിലയിലായിരുന്ന ശാരിയെ സന്ദർശിച്ചത്.  ഇതിൽ നിന്നെല്ലാം കിളിരൂർ-കവിയൂർ കേസുകൾക്ക് പിന്നിലെ ദുരൂഹതകളും സമാനതകളും വിഐപി ബന്ധങ്ങളും വ്യക്തമാവുന്നു .മാതാ ഹോസ്പിറ്റലിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയ തമ്പാൻ പിന്നീട് ബിനീഷ് കോടിയേരിയുടെ വിവാഹത്തിന് പങ്കെടുത്തിരുന്നു .തമ്പാനും ബിനീഷ് കോടിയേരിയും തമ്മിൽ എന്തായിരുന്നു ബന്ധമെന്നത് ചോദ്യത്തിന് ഇവിടെ പ്രസക്തിയേറുന്നു. ഈ കൂട്ട് കെട്ടിന്റെ ഫലമാണോശാരിയുടെ  മരണത്തിനു വഴിവെച്ചതെന്നും സംശയിക്കാതിരിക്കാനാവില്ല .

പെണ്‍വാണിഭ സംഘങ്ങളുടെ മറവില്‍ നടക്കുന്ന വമ്പിച്ച പണമിടപാടുകളെക്കുറിച്ചുള്ള അന്വേശഷണത്തിന്റെ പ്രസക്തി ഏറുകയാണ്. ലൈംഗിക വ്യവസായത്തിന്റെ മറവില്‍ ദേശീയവും അന്തര്‍ ദേശീയവുമായ സാമ്പത്തിക ശൃംഖലതളുടെ അടിയൊഴുക്കുകളാണ് ഇതിനു പിന്നിലെ വിഐപി ബന്ധങ്ങള്‍.

Summary : Similarities in the Kilirur-Kaviyoor case and the VIP connections behind it.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...