Connect with us

Hi, what are you looking for?

News

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം : ഇന്ത്യാ വിരുദ്ധ വിഘടന വാദികളാണ് പ്രതിഷേധത്തിനു പിന്നിലെന്ന് ഹൈക്കമ്മിഷന്‍

‘ഞങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു’ എന്ന മുദ്രാവാക്യവും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച് ഓള്‍ഡ്വിച്ചിലെ ഇന്ത്യന്‍ എംബസിക്ക് സമീപം ഒത്തുകൂടിയാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകരെ പിന്തുണച്ച് ലണ്ടനില്‍ വന്‍ പ്രതിഷേധം. ‘ഞങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു’ എന്ന മുദ്രാവാക്യവും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച് ഓള്‍ഡ്വിച്ചിലെ ഇന്ത്യന്‍ എംബസിക്ക് സമീപം ഒത്തുകൂടിയാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. ബ്രിട്ടനിലെ സിക്കുകാര്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നിരുന്നു. ഇവരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന ചൂണ്ടിക്കാട്ടി പോലീസ് അറസ്റ്റ് ചെയ്തു.

ലണ്ടനില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ മുപ്പതിലധികം പേര്‍ ഒത്തുകൂടിയാല്‍ അറസ്റ്റും പിഴയും ഉണ്ടാവുമെന്ന് പേലീസ് പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടും പ്രതിഷേധത്തില്‍ നിന്നും പിന്‍മാറാന്‍ സമരക്കാര്‍ വഴങ്ങിയില്ല.

പ്രത്യേക അനുമതിയില്ലാതെ ആയിരങ്ങളുടെ ഈ ഒത്തുചേരല്‍ എങ്ങനെ നടന്നുവെന്നത് അടക്കമുളള പ്രശ്നങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധം അവസരമായി ഉപയോഗിച്ച ഇന്ത്യാ വിരുദ്ധ വിഘടനവാദികളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയിലെ കര്‍ഷകരെ പ്രത്യക്ഷത്തില്‍ പിന്തുണച്ച് പ്രതിഷേധക്കാര്‍ ഇന്ത്യാ വിരുദ്ധ അജണ്ട പിന്തുടരാനുളള അവസരമായി ഉപയോഗിച്ചു. ഇന്ത്യയിലെ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിഷേധം രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നമാണെന്ന് ഹൈക്കമ്മിഷന്‍ വക്താവ് വ്യക്തമാക്കി.

Summary : Massive protest in London against the Central Government’s Agriculture Bill: High Commission blames anti-India separatists

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...