Connect with us

Hi, what are you looking for?

Exclusive

ബുറേവി ചുഴലിക്കാറ്റ് കേരളത്തില്‍ വന്‍ നാശനഷ്ടമുണ്ടാകും; പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

വെള്ളിയാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് കേരള തീരം തൊടുമെന്നാണ് കരുതുന്നു. തെക്കന്‍ ജില്ലകളായ ഏഴ് ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരുവന്തപുരം കൊല്ലം ജില്ലകളില്‍ അതീവ ജാഗ്രത. വെള്ളിയാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് കേരള തീരം തൊടുമെന്നാണ് കരുതുന്നത്.

ബുറേവി കേരളത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ വന്‍ നാശ നഷ്ടങ്ങള്‍ വിതയ്ക്കും. തെക്കന്‍ ജില്ലകളായ ഏഴ് ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വലിയ തിരമാലകള്‍ ആഞ്ഞടിക്കും. കടല്‍ കരയിലേക്ക് കയറി. കടല്‍ ക്ഷോഭവും അതോടൊപ്പം കനത്ത നാശനഷ്ടങ്ങളും ഉണ്ടാകും. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടാകും. താഴ്ന്ന പ്രദേശങ്ങല്‍ വെള്ളത്തിനടിയില്‍ മുങ്ങും. അപകടസാദ്ധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായി തലസ്ഥാനത്ത് 217 ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. 15,840 പേരെ ക്യാമ്ബുകളിലേക്ക് മാറ്റി. തിരുവനന്തപുരം താലൂക്ക് പരിധിയില്‍ 107 ക്യാമ്ബുകളുണ്ട്. ചിറയിന്‍കീഴ് 33, വര്‍ക്കല 16, നെയ്യാറ്റിന്‍കര 20, കാട്ടാക്കട 12, നെടുമങ്ങാട് 29 എന്നിങ്ങനെയാണ് ക്യാമ്ബുകളുടെ എണ്ണം.

മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് ഇത് തുടരുക. തീരദേശമേഖലയില്‍ ശക്തമായ കടല്‍ ക്ഷോഭത്തിനും സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലുണ്ട്. മീന്‍ പിടുത്തക്കാര്‍ക്ക് ശനിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇടുക്കി അടക്കമുളള മലയോര ജില്ലകളില്‍ മണിക്കൂറില്‍ അറുപത് കിലോമീറ്ററിന് മുകളില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണ്ണായകമാണ്. വീടുകല്‍ക്കും കെട്ടിടങ്ങള്‍ക്കും വന്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാം. വൈദ്യുത ലൈനുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ച് വൈത്യുതി വിഛേദിക്കപ്പെടും. കാറ്റിന്റെ കൃത്യമായ സഞ്ചാരപാത വ്യക്തമാക്കാന്‍ സാധിക്കുന്നില്ല. വര്‍ക്കലയ്ക്കും ആറ്റിങ്ങലിനും ഇടയിലാവാനുള്ള സാധ്യതയേറുന്നു. എന്നാല്‍ തിരുവന്തപുരം പൊന്മുടിക്കടുത്തുകൂടി ബുറേവി കേരളത്തില്‍ പ്രവേശിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ചിലപ്പോള്‍ കൊല്ലം ജില്ലയ്ക്കും ആലപ്പുഴയ്ക്കും ഇടയിലൂടെ കടന്നുപോകാനുള്ള സാധ്യതയും ഏറെയാണ്.

അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത കൂടുതലായതിനാല്‍ പൊതുജങ്ങളോട് അതീവ ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട. എന്തായാലും ഇനിയുള്ള മണിക്കൂറുകളില്‍ കേരളത്തെ സംബത്തിച്ചിടത്തോളം ഭീതി ജനകമായിരിക്കും.

മൂന്ന് വര്‍ഷം മുന്‍പ് ഇതേ കാലത്താണ് ഓഖി ദുരന്തം കേരളത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തിയത്. എന്തായാലും കേരളം എന്തിനേയും നേരിടാനുള്ള തയ്യാറെടുപ്പിലാണ്.

Summary: Cyclone Burevi to hit Kerala Soon, Expecting Heavy Rains.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...