Connect with us

Hi, what are you looking for?

News

ഫൈസറിന്റെ കൊവിഡ് വാക്സിന്‍: പൊതുജനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ബ്രിട്ടന്‍

അവസാന ഘട്ട പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ കൊവിഡ് വാക്സിന്‍ പൊതുജനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി യു.കെ.

അവസാന ഘട്ട പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ കൊവിഡ് വാക്സിന്‍ പൊതുജനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി യു.കെ. ജര്‍മന്‍ കമ്പനിയായ ബയോ എന്‍ ടെക് എസ് ഇയുമായി ചേര്‍ന്നു ഫൈസര്‍ വികസിപ്പിച്ച വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ ലോകത്തിലെ ആദ്യ രാജ്യമാണ് ബ്രിട്ടന്‍. ബ്രിട്ടണിലെ ആരോഗ്യസമിതിയായ മെഡിക്കല്‍ ആന്റ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജന്‍സി വാക്സിന്‍ പൊതുജനങ്ങളില്‍ ഉപയോഗിക്കാം എന്ന് അനുമതി നല്‍കിയതോടെ കൊവിഡ് വാക്സിന്‍ പൊതുജനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് യു.കെ.

രണ്ട് കോടി ജനങ്ങളിലാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. ഒരാള്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ എന്ന കണക്കിന് നാല്പത് ദശലക്ഷം ഫൈസര്‍ വാക്സിന് രാജ്യം ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്. ഇതില്‍ പത്ത് ദശലക്ഷം വാക്സിന്‍ ഉടനെ എത്തും. അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്ബനി ജര്‍മ്മന്‍ കമ്ബനി ബയോ എന്‍ടെക്സിയുമായി ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്. വിവിധ പ്രായക്കാരില്‍ പരീക്ഷണം നടത്തിയെങ്കിലും ആരിലും ഇതുവരെ ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കമ്ബനി വ്യക്തമാക്കി.

അതേസമയം ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാലയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ചെന്നൈ സ്വദേശിയായ വളണ്ടിയര്‍ക്ക് ആരോഗ്യ പ്രശ്നമുണ്ടായി എന്ന പരാതിയില്‍ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ്. ഈ പരാതിക്കെതിരെ കമ്ബനി നൂറ് കോടി രൂപയുടെ മാനനഷ്ട കേസ് നല്‍കിയിരിക്കുകയാണ്. സംഭവത്തിന്റെ പേരില്‍ വാക്സിന്‍ പരീക്ഷണം നിര്‍ത്തേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Summary : UK Becomes First Country to Approve the Pfizer Biotech Corona Virus Vaccine for Use

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...