Connect with us

Hi, what are you looking for?

India

സ്വര്‍ണം, ഡോളര്‍ കടത്ത് കേസ്; സ്വപ്‌നയുടെ മൊഴിയില്‍ എം ശിവശങ്കറിനെ പ്രതിചേര്‍ത്തു.

ശിവശങ്കറിനൊപ്പം നാലുതവണ യാത്രചെയ്തപ്പോള്‍ ഡോളര്‍ കടത്തിയിട്ടുണ്ടന്ന് സ്വപന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കിയിരുന്നു. ഡോളര്‍ കടത്തുന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും പണം വിദേശത്ത് നിക്ഷേപിക്കാന്‍ ആണെന്നും ശിവശങ്കറിനോട് പറഞ്ഞിട്ടുണ്ടെന്നുമാണ് സ്വപ്‌നയുടെ മൊഴി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഡോളര്‍ കടത്തു കേസിലും പ്രതിചേര്‍ത്തു.

നയതന്ത്രപാഴ്‌സല്‍ സ്വര്‍ണ്ണക്കടത്തിനും ഡോളര്‍ക്കടത്തിനും പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ടെന്ന് സ്വപ്‌ന സുരേഷും സരിത്തും മൊഴി നല്‍കിയിരുന്നു. മാത്രമല്ല ശിവശങ്കറിന് ഡോളര്‍ക്കടത്ത് കൈസിലുള്ള പങ്കും സ്വപ്‌ന വെളിപ്പെടുത്തുകയും ചെയ്തു. ശിവശങ്കറിനൊപ്പം നാലുതവണ യാത്രചെയ്തപ്പോള്‍ ഡോളര്‍ കടത്തിയിട്ടുണ്ടന്ന് സ്വപന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കിയിരുന്നു. ഡോളര്‍ കടത്തുന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും പണം വിദേശത്ത് നിക്ഷേപിക്കാന്‍ ആണെന്നും ശിവശങ്കറിനോട് പറഞ്ഞിട്ടുണ്ടെന്നുമാണ് സ്വപ്‌നയുടെ മൊഴി.

ഇന്ത്യന്‍ കറന്‍സി ഡോളറാക്കി മാറ്റാന്‍ ശിവശങ്കറിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. എന്നാല്‍, സ്വപ്നയുടെ മൊഴികള്‍ ശിവശങ്കര്‍ നിഷേധിക്കുകയാണ്. ഡോളര്‍ക്കടത്തിലും തനിക്ക് പങ്കില്ലെന്നാണ് ശിവശങ്കറിന്റെ നിലപാട്.

ശിവശങ്കറിനെതിരെയുള്ള കസ്റ്റംസിന്റെ രണ്ടാമത്തെ കേസാണ് ഇത്. സ്വര്‍ണക്കടത്ത് കേസില്‍ 23-ാം പ്രതിയാണ് ശിവശങ്കര്‍.

Summary : m sivasankar added as accused in dollar smuggling case

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...