Connect with us

Hi, what are you looking for?

India

കര്‍ഷക പ്രതിഷേധം ഏഴാം ദിവസത്തിലേക്ക്; കഴിഞ്ഞ ദിവസത്തെ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ച് സര്‍ക്കാര്‍

വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം ഏഴാം ദിവസവും തുടരുന്നു. ഡല്‍ഹി അതിര്‍ത്തികള്‍ സ്തംഭിപ്പിച്ചുകൊണ്ടാണ് കര്‍ഷകരുടെ സമരംതുടരുന്നത്. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരാജയപ്പെട്ടിരുന്നു.

Indian farmers hold a meeting at the Delhi-Haryana state border, India, Sunday, Nov. 29, 2020. Protesting farmers on Sunday rejected the Indian government's offer to hold immediate talks if they ended their blockade of key highways they've held as they seek the scrapping of legislation they say could devastate crop prices.(AP Photo/Manish Swarup)

വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം ഏഴാം ദിവസവും തുടരുന്നു. ഡല്‍ഹി അതിര്‍ത്തികള്‍ സ്തംഭിപ്പിച്ചുകൊണ്ടാണ് കര്‍ഷകരുടെ സമരംതുടരുന്നത്. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരാജയപ്പെട്ടിരുന്നു.

മൂന്നു വിവാദ നിയമങ്ങളും പിന്‍വലിക്കുക തന്നെ വേണമെന്ന് കര്‍ഷകര്‍ ഉറച്ച നിലപാടെടുത്തതോടെ കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു. പരാതികള്‍ പിന്‍വലിക്കാന്‍ അഞ്ചംഗ ഉന്നതതല സമിതിയെ നിയോഗിക്കാമെന്ന്ു മാത്രമായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. നാളെ വണ്ടും ചര്‍ച്ച നടത്താമെന്നു കേന്ദ്രം അറിയിച്ചെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചല്ലാതെ ഒരു ചര്‍ച്ചക്കുമില്ലെന്ന് നേതാക്കള്‍ മറുപടി നല്‍കി. നിയമങ്ങള്‍ തല്‍ക്കാലം മരവിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാമെന്ന കേന്ദ്ര വാഗ്ദാനവും തള്ളി.

പ്രക്ഷോഭം ശക്തമാക്കുമെന്നു വ്യക്തമാക്കിയാണു കര്‍ഷക നേതാക്കള്‍ മടങ്ങിയത്. രണ്ടര ലക്ഷത്തോളം കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ ഉണ്ട്. ഹരിയാന-ഡല്‍ഹി അതിര്‍ത്തിയിലെ സിംഘുവില്‍ 14 കിലോമീറ്ററും തിക്രിയില്‍ 11 കിലോമീറ്ററും നീളത്തില്‍ ദേശീയ പാതയില്‍ കര്‍ഷകര്‍ തമ്പടിച്ചിരിക്കുകയാണ്. യു.പി-ഡല്‍ഹി അതിര്‍ത്തിയിലെ ഗാന്ധിപ്പൂരിലും ആയിരക്കണക്കിനു പേരുണ്ട്. നാളെ വ്യപകമായയി വഴി തടയല്‍ സമരം നടത്തുമെന്നും കിസാന്‍ സഭ അറിയിച്ചു.

നിയമം പൂര്‍ണമായി പിന്‍വലിക്കണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. ദില്ലിയില്‍ പ്രക്ഷോഭ രംഗത്തുള്ള കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച ഇന്നലെ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയൊരു ചര്‍ച്ചക്ക് ഒരുങ്ങുന്നത്.

Summary : Indian farmers reject government offer for talks

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...