Connect with us

Hi, what are you looking for?

Cinema

ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രം ‘സലാറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ആരാധകരെ ഞെട്ടിച്ച് പ്രഭാസിന്റെ കിടിലന്‍ മെയ്ക്ക് ഓവര്‍

അഞ്ച് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്ത കെ.ജി.എഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്മേക്കര്‍ നിര്‍മാതാക്കളായ ‘ഹോംബാലെ ഫിലിംസി’ന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രം ‘സലാറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

അഞ്ച് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്ത കെ.ജി.എഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്മേക്കര്‍ നിര്‍മാതാക്കളായ ‘ഹോംബാലെ ഫിലിംസി’ന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രം ‘സലാറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ബാനറിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. സലാറില്‍ നായകനായി എത്തുന്നത് മെഗാസ്റ്റാര്‍ ‘ബാഹുബലി’ പ്രഭാസാണ്.

കെ.ജി.എഫ് ചാപ്റ്റര്‍ 2-ന്റെ ചിത്രീകരണം പൂര്‍ത്തിയാകാനിരിക്കെയാണ് പ്രശാന്ത് നീല്‍ എന്ന ഭാഗ്യ സംവിധായകന്റെ കീഴില്‍ തന്നെ മൂന്നാമത്തെ ചിത്രവും വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ് പ്രഖ്യാപിച്ചത്. 2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ‘സലാര്‍’ പ്രഭാസിന്റെ ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ‘രാധേ ശ്യാമി’ന് ശേഷം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Summary : Homeball Films has released the first look poster for their third multilingual Indian film ‘Salaar’

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...