Connect with us

Hi, what are you looking for?

Kerala

സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയായി പെരിയ കേസ്: സര്‍ക്കാരിന്റെ ഹര്‍ജി തള്ളി, കേസ് സിബിഐക്ക്.

കേസില്‍ സിബിഐ അന്വേഷിക്കുന്നതിനെതിരെ നല്‍കിയ സര്‍ക്കാരിന്റെ ഹര്‍ജി കോടതി തളളി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി അറിയിക്കുകയുണ്ടായി.

പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയാകുന്നു. കേസില്‍ സിബിഐ അന്വേഷിക്കുന്നതിനെതിരെ നല്‍കിയ സര്‍ക്കാരിന്റെ ഹര്‍ജി കോടതി തളളി. മാത്രമല്ല കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി അറിയിക്കുകയുണ്ടായി. സുപ്രീംകോടതിയെ പരാതി അറിയിച്ചതിന് പിന്നാലെയാണ് കോടതിയുടെ നടപടി. ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാല്‍ കേസ് അന്വേഷിക്കാനാകുന്നില്ലെന്നാണ് സിബിഐ കോടതിയെ അറിയിക്കുകയുണ്ടായി. എസ്പിയോടും ഡിവൈഎസ്പിയോടും ആവശ്യപ്പെട്ടിട്ടും രേഖകള്‍ നല്‍കിയില്ല. കേസില്‍ സര്‍ക്കാര്‍ ഇടപെടലിനായി കോടതി ഇടപെടണമെന്നായിരുന്നു സിബിഐ ആവശ്യം ഉന്നയിച്ചു. ഇതേ തുടര്‍ന്ന് രേഖകള്‍ വിട്ടുനല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

വിധി സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്നു കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ കള്ളക്കളി പൊളിഞ്ഞെന്നും സിബിഐ സ്വാധീനിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. അന്വേഷണം സിബിഐയ്ക്ക് കൈമാറിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി നേരത്തെ വിസ്സമ്മതിച്ചിരുന്നു. ഇരട്ട കൊലപാതക കേസ് സിബിഐ അന്വേഷണം ആവശ്യമായ തരത്തിലുള്ള അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ല എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുന്‍ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു. അന്വേഷണം ക്രൈം ബ്രാഞ്ച് പൂര്‍ത്തിയാക്കിയതാണ്. ആ റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിട്ടില്ല.

കേസിലെ ചില സാക്ഷികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് മാത്രമാണ് പരാതിയെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങും സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശും അഭിഭാഷകന്‍ ജിഷ്ണു വും വാദിച്ചു. അതെ സമയം കൃപേഷിന്റെയും ശരത്ത്‌ലാലിന്റെയും മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും അഭിഭാഷകന്‍ രമേശ് ബാബുവും കേസിന്റെ അന്വേഷണം പതിനൊന്ന് മാസങ്ങള്‍ക്ക് മുമ്ബ് തന്നെ സി ബി ഐ ഏറ്റെടുത്തതായി കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് സിബിഐ യുടെ നിലപാട് കോടതി ആരാഞ്ഞിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വ്വം അല്ലാത്ത ഇത്തരം കേസ്സുകള്‍ സി ബി ഐ അന്വേഷിക്കേണ്ടത് ഇല്ല എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ പതിനൊന്ന് മാസങ്ങള്‍ക്ക് മുമ്ബ് തന്നെ സി ബി ഐ കേസിന്റെ അന്വേഷണം ഏറ്റെടുത്തു എന്ന് കൃപേഷിന്റേയും, ശരത്ത് ലാലിന്റെയും മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു.

അന്വേഷണ സംഘത്തെ കുറിച്ച് ആര്‍ക്കും പരാതി ഇല്ലായിരുന്നു. അന്വേഷണത്തില്‍ പോരായ്മയുണ്ടെങ്കില്‍ തുടര്‍ അന്വേഷണം നിര്‍ദ്ദേശിക്കേണ്ടത് വിചാരണ കോടതിയാണെന്നും വാദിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...