മൂകാംബികയില്‍ അമ്മയ്ക്ക് മുന്പില് തിരക്കഥ സമര്‍പ്പിച്ചുകൊണ്ട് സംവീധായകന് അലി അക്ബര്‍.
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് അലി അക്ബറിന്റെ പുതിയ സിനിമയായ ‘1921’ ഒരുങ്ങുന്നത്.
അലി അക്ബര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഇന്നലെ മൂകാംബികയില്‍ അമ്മയ്ക്ക് മുന്പില് തിരക്കഥാ സമര്‍പ്പണം, അമ്മയുടെ തൃപ്പാദങ്ങളില്‍. അനുഗ്രഹത്തിനായി’ എന്ന എഴുത്തിനൊപ്പമായിരുന്നു അലി അക്ബറിന്റെ പോസ്റ്റ്.
‘മമ ധര്‍മ്മ’ എന്ന പേരില്‍ സിനിമാ നിര്‍മാണ കമ്ബനി ആരംഭിച്ച് ജനകീയപങ്കാളിത്തത്തോടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ‘1921’ നിര്‍മിക്കുന്നത്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം വരുന്നതിന്റെ പശ്ചാത്തലത്തില്‍ സംവിധായകന് ആഷിഖ് അബു വാരിയന്കുന്നന് എന്ന ചലച്ചിത്രം പ്രഖ്യാപിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി അലി അക്ബറും ചിത്രം ഒരുക്കാന്‍ ഇറങ്ങുന്നത്. ഈ ആശയത്തെ അനുകൂലിക്കുന്ന ജനങ്ങളില്‍ നിന്ന് പണം പിരിച്ച് സിനിമ നിര്‍മ്മിക്കാനാണ് അലി അക്ബര്‍ തീരുമാനമെടുക്കുകയായിരുന്നു. ഇത് വരെ 97 ലക്ഷത്തോളം രൂപയാണ് സംഭാവനയായി ലഭിച്ചതെന്ന് അറിയിച്ചിരുന്നു.
മാസങ്ങള്‍ക്ക് മുമ്ബ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചുവെന്ന് അലി അക്ബര്‍ പറഞ്ഞിരുന്നു. നിലവില്‍ ലഭിക്കുന്ന സാമ്ബത്തിക സ്ഥിതി അനുസരിച്ച് വലിയ ക്യാന്‍വാസില്‍ ചിത്രം സാധ്യമാവില്ലെന്നും നേരത്തെ അറിയിക്കുകയുണ്ടായി.
English Summary: New Malayalam Ali Akbar Movie
You must be logged in to post a comment Login