Connect with us

Hi, what are you looking for?

India

ഉത്തരേന്ത്യ ഇളകി മറിയുന്നു. കര്‍ഷക സമരത്തിന് മുന്‍പില്‍ കേന്ദ്ര സര്‍ക്കാര്‍ വിറയ്ക്കുന്നു. മോദിയും അമിത് ഷായും മുട്ടുകുത്തുമോ..?

കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച ഉപാധികളോടെയുള്ള ചര്‍ച്ചാനിര്‍ദ്ദേശം കര്‍ഷക സംഘടനകള്‍ തള്ളി. ഡല്‍ഹിയിലെ അതിര്‍ത്തികള്‍ അടച്ച് ഇന്നുമുതല്‍ സമരം ശക്തമാക്കും

കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവ്യശ്യപ്പെട്ടുകൊണ്ടുള്ള കര്‍കപ്രക്ഷോഭത്തില്‍ ഡല്‍ഹി സ്തംഭിച്ചു.
കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച ഉപാധികളോടെയുള്ള ചര്‍ച്ചാനിര്‍ദ്ദേശം കര്‍ഷക സംഘടനകള്‍ തള്ളി. കേന്ദ്രസര്‍ക്കാറിന്റെ മുഴുവന്‍ നിര്‍ദ്ദേശങ്ങളും തള്ളിക്കളഞ്ഞ് കൂടുതല്‍ കര്‍ഷകരെ എത്തിച്ച് ഡല്‍ഹിയെ വരുതിയിലാക്കാനാണ് സമരസമിതിയുടെ തീരുമാനം.

ഡല്‍ഹിയിലെ അതിര്‍ത്തികള്‍ അടച്ച് ഇന്നുമുതല്‍ സമരം ശക്തമാക്കും. അഞ്ചാം ദിവസത്തിലും സിങ്കു അതിര്‍ത്തിയില്‍ നിന്നു മാറില്ലെന്ന് കര്‍ഷകര്‍ അറിയിച്ചതോടെയാണ് ഡല്‍ഹി വളയല്‍ വളയല്‍ പ്രഖ്യാപനം നടത്തിയത്. കൂടാതെ ബുരാഡി മൈതാനത്ത് ഒരുകൂട്ടം കര്‍ഷകര്‍ പ്രതിക്ഷേധിക്കുകയാണ്. ഡല്‍ഹിയിലെ കൊടും തണുപ്പിനെ അവഗണിച്ചുകൊണ്ടാണ് കര്‍ഷക പ്രക്ഷോഭം മുന്നേറുന്നത്.

ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ച നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റണമെന്നാണ് അമിത് ഷാ മുന്നോട്ടുവെച്ച ഉപാധി. റോഡുകള്‍ തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. ‘നിങ്ങളോട് സംസാരിക്കാനും ചര്‍ച്ചകള്‍ നടത്താനും ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ തന്നെ സ്ഥലം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ശൗചാലയങ്ങള്‍, ആംബുലന്‍സ്, ജലവിതരണം അടക്കമുള്ള സൗകര്യങ്ങള്‍ അവിടെ ലഭ്യമാക്കും. റോഡ് തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് നിങ്ങള്‍ക്കനുവദിച്ച ഇടത്തെത്തി പ്രതിഷേധിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്’ എന്നാണ് അമിത്ഷാ പറഞ്ഞത്.

എന്നാല്‍, ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ല എന്ന് ചൂണ്ടിക്കാണിച്ച് 30 കര്‍ഷക സംഘടനകളാണ് അമിത് ഷായുടെ നിര്‍ദ്ദേശം തള്ളിയത്.

രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും കൂടുതല്‍ കര്‍ഷകര്‍ തലസ്ഥാനത്തേക്ക് എത്തും. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്കെത്താന്‍ സമിതി ആഹ്വാനം ചെയ്തു.കര്‍ഷകപ്രക്ഷോഭം ഡല്‍ഹിയിലെ അഞ്ച് അതിര്‍ത്തികളിലേക്ക് വ്യാപിക്കുവാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ പരിഹാരമാകാത്ത പക്ഷം ഡിസംബര്‍ ഒന്നിന് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ആരംഭിക്കാനാണ് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...