Connect with us

Hi, what are you looking for?

Kerala

‘ബുറെവി’ചുഴലിക്കാറ്റ്: ഡിസംബര്‍ മൂന്നിന് കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

നിവാര്‍ ചുഴലിക്കാറ്റിനുശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു കൊടുങ്കാറ്റ് വീശുന്നു. ‘ബുറെവി’ ചുഴലിക്കാറ്റെന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ഡിസംബര്‍ രണ്ടിന് തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളില്‍ എത്തിയേക്കാം.

നിവാര്‍ ചുഴലിക്കാറ്റിനുശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു കൊടുങ്കാറ്റ് വീശുന്നു. ‘ബുറെവി’ ചുഴലിക്കാറ്റെന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ഡിസംബര്‍ രണ്ടിന് തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളില്‍ എത്തിയേക്കാം. മാലിദ്വീപ് നിര്‍ദേശിച്ച പേരാണ് ‘ബുറെവി.’ സീസണിലെ മൂന്നാമത്തെയും ഈ വര്‍ഷത്തെ അഞ്ചാമത്തെയും ചുഴലിക്കാറ്റാണിത്.

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആദ്യ ഘട്ടമായ പ്രീ സൈക്ലോണ്‍ വാച് തെക്കന്‍ കേരളത്തിനും തെക്കന്‍ തമിഴ് നാടിനും നല്‍കിക്കഴിഞ്ഞു. നിലവില്‍ തീവ്ര ന്യൂനമര്‍ദമായ സിസ്റ്റം അടുത്ത 12 മണിക്കൂറില്‍ അതിതീവ്ര ന്യൂനമര്‍ദമായും തുടര്‍ന്ന് ‘ബുറെവി’ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ബുധനാഴ്ച വൈകിട്ടോടെ ശ്രീലങ്ക തീരത്ത് പ്രവേശിക്കുന്ന ചുഴലിക്കാറ്റ് തുടര്‍ന്ന് ശക്തി കുറഞ്ഞു ചുഴലിക്കാറ്റായി തന്നെ കോമറിന്‍ കടലില്‍ പ്രവേശിച്ച് ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റംവഴി അറബിക്കടലിലേക്ക് പ്രവേശിക്കാന്‍ സാധ്യത.

ബുധനാഴ്ച കേരളത്തില് അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് ന്യൂനമര്‍ദ്ദമായി മാറിയന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറുമെന്നാണ് നിഗമനം. വ്യാഴാഴ്ച ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങും. ഡിസംബര്‍ 3 ന് ചുഴലിക്കാറ്റ് കന്യാകുമാരി തീരത്ത് എത്താനും സാധ്യയുണ്ട്.

എഴുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച മുതല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. നവംബര്‍ 30 അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും.

English Summery : Cyclone Burevi Kerala Braces For Heavy Rains, Red Alert Issued Four Districts.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...