Connect with us

Hi, what are you looking for?

Kerala

പെണ്‍കുട്ടിക്കും പിതാവിനുമെതിരെ കേരളത്തെ നടുക്കിയ പോലീസ് അതിക്രമം

നെയ്യാര്‍ ഡാം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ പരാതിക്കാരനോടും മകളോടും മോശമായി പെരുമാറിയ എഎസ്‌ഐ ഗോപകുമാറിനെതിരെ ആഞ്ഞടിച്ച് ക്രൈം.

നെയ്യാര്‍ ഡാം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ പരാതിക്കാരനോടും മകളോടും മോശമായി പെരുമാറിയ എഎസ്‌ഐ ഗോപകുമാറിനെതിരെ ആഞ്ഞടിച്ച് ക്രൈം. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസുകാരന്‍ പരാതിക്കാരനോട് മോശമായി പെരുമാറുന്നതിന്റെ വിഡിയോ വൈറലായിരുന്നു.
മകളുടെ മുന്നില്‍ വച്ചാണ് കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതി നല്‍കാന്‍ എത്തിയ കള്ളിക്കാട് സ്വദേശി സുദേവനോട് എഎസ്ഐ മോശമായി പെരുമാറിയത്. വിഡിയോ വൈറലായതോടെ പൊലീസുകാരനെ സ്ഥലം മാറ്റിയിരുന്നു. ഡിജിപി ഇടപെട്ടാണ് സ്ഥലം മാറ്റിയത്.

ഞായറാഴ്ചയാണ് സുദേവന്‍ ആദ്യം പരാതി നല്‍കിയത്. അന്ന് പൊലീസ് വിവരങ്ങള്‍ തേടി. എന്നാല്‍ കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവന്‍ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഗ്രേഡ് എസ്എഐ ഗോപകുമാര്‍ സുദേവനോട് തട്ടിക്കയറി.

മദ്യലഹരിയിലാണെന്ന് പറഞ്ഞായിരുന്നു പൊലീസുകാരന്‍ സുദേവനെ ആക്ഷേപിച്ചത്.

https://youtu.be/sdtHkvCn_VE


‘പരാതി കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല. നിന്റെ അച്ഛന്‍ മദ്യപിച്ചിട്ടുണ്ട്. നിന്റെ അച്ഛന്‍ വരുമ്പോള്‍ ഊതിക്കാന്‍ ഞാന്‍ സാധനവും കൊണ്ട് ഇരിക്കാം. പൊലീസ് സ്റ്റേഷന്‍ ഇങ്ങനെ തന്നെയാണ്. പരാതി നോക്കാന്‍ മനസില്ല. ഞങ്ങള്‍ അനാവശ്യം പറയും. നീ വേറെ പോലീസ് സ്റ്റേഷനില്‍ പോടെയ്. ഭീഷണിപ്പെടുത്തും. അടിക്കാന്‍ വരും. ഇങ്ങനെയേ പറ്റൂ” – പോലീസുകാരന്‍ ഭീഷണി മുഴക്കി.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് മേധാവി തന്നെ ഇടപെട്ട് ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെ അടിയന്തിരമായി സ്ഥലമാറ്റിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...