Connect with us

Hi, what are you looking for?

Exclusive

കവിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത അനഘയെ ബലാല്‍സംഗം ചെയ്തത് താങ്കളല്ലേ ബേബി…?

കവിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത അനഘയെ ബലാല്‍സംഗം ചെയ്ത കേസിലും എംഎ ബേബിക്ക് പങ്ക്

ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കാലശേഷം സിപിഎം സൈദ്ധാന്തികനെന്നും താത്വികാചാര്യനെന്നും ഭാവി മുഖ്യമന്ത്രിയെന്നുമൊക്കെ സ്വയം വിശേഷണങ്ങളില്‍ ഊറ്റംകൊണ്ട് മൂഢസ്വര്‍ഗ്ഗത്തില്‍ വിരാജിച്ചിരുന്ന എം.എ.ബേബി എന്ന സ്വയം പ്രഖ്യാപിത ബുദ്ധിരാക്ഷസന്റെ പല ജല്‍പന്നങ്ങള്‍ക്കും സാക്ഷരകേരളത്തിന് പലവട്ടം സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ ഇന്ന് ലോകത്തെതന്നെ അടക്കി ഭരിക്കുന്ന കൊവിഡ്-19 എന്ന മഹാമാരിക്കെതിരെ പുതിയ യുദ്ധതന്ത്രവുമായി അവതാരവേഷമണിഞ്ഞിരിക്കുകയാണ് പോളിറ്റ് ബ്യൂറോ അംഗവും മുന്‍ എംപിയും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ കമ്മ്യൂണിസ്റ്റിന്റെ പ്രിയനേതാവ് എം.എ.ബേബി. മുന്‍പ്രസ്താവനകളില്‍നിന്നൊക്കെ തികച്ചും വ്യത്യസ്തമായി മണിപ്രവാളത്തിലോ മറ്റോ കോര്‍ത്തിണക്കിയ ഒരു കവിതാശകലവുമായിട്ടായിരുന്നു ഇത്തവണത്തെ രംഗപ്രവേശനം. സംഗതി കവിതപോലെ താളാത്മകമായിരുന്നുവെങ്കിലും കേള്‍വിക്കാര്‍ക്ക് കടുക്ക കഷായംപോലെ കയ്‌പ്പേറിയതായിരുന്നു അതിന്റെ പൊരുള്‍.

‘തീവ്രമുതലാളിത്ത സാമ്പത്തിക നയങ്ങളാണ് ഈ കൊവിഡ്-19 ഉടലെടുക്കാനും ഇത്തരത്തില്‍ വ്യാപിക്കാനും കാരണമത്രെ. കൂടാതെ ഇത് മര്‍ദ്ദിത തൊഴിലാളി സോഷ്യലിസ്റ്റ് സമൂഹത്തെ തകര്‍ക്കാനുള്ള തന്ത്രമാണെന്നും ടിയാന്‍ കൂട്ടിച്ചേര്‍ക്കുന്നു.അതിനാല്‍ തന്നെ കോവിഡിനെതിരെയുള്ള ഈ യുദ്ധത്തെ നാം തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ക്കെതിരെയുള്ള യുദ്ധമാക്കി സൈന്താദ്ധിക യുദ്ധമായും ബഹുജന സമരമായും മറ്റേണ്ടതുണ്ടത്രെ…!’പ്രിയ നേതാവേ, അങ്ങയെ നമിക്കുന്നു…!! എത്ര സുന്ദരവും മഹത്തരവുമായ കണ്ടെത്തലുകള്‍.

എന്നിരുന്നാലും അധികാരമോഹിയായ ബേബിയുടെ കരിങ്കണ്ണ് തന്റെ മുഖ്യമന്ത്രിക്കസേരയിലേയ്ക്ക് മുകളില്‍ ഏതു നിമിഷവും തീതുപ്പുമെന്ന് മനസ്സിലാക്കിയ ദീര്‍ഘദര്‍ശിയായ പിണറായി വിജയന്‍, ബേബി എന്ന ‘ബുദ്ധിരാക്ഷസ’നെ ഡെല്‍ഹിയിലേക്ക് നേരത്തെ തന്നെ കയറ്റി അയച്ച് പൊളിറ്റ് ബ്യൂറോയുടെ പ്രവര്‍ത്തനത്തിന് ചുമതല നല്‍കി ‘അംഗീകാരം’ നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ എം എ ബേബി യുടെ പ്രവചനം സ്വന്തം അണികള്‍ പോലും ബേബി സഖാവിന്റെ ഈ ആശയംകേട്ട് കോരിത്തരിച്ചില്ലെന്നു മാത്രമല്ല ഞെട്ടുകയും ചെയ്തു എന്നതാണ് വസ്തുത. എന്നാല്‍ ബേബിയുടെ തന്നെ ഭാഷയിലെ ‘തീവ്ര മുതലാളിത്ത സാമ്പത്തിക ശക്തിയായ’ കൊവിഡ്-19 ബേബിയെ വെറുതെ വിടാന്‍ തയ്യാറായില്ല. ഇപ്പോള്‍ കൊറോണ വൈറസിന്റെ ഭീകര ആക്രമണത്തില്‍ പെട്ട് രോഗാവസ്ഥയില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് പാവം ബേബി സഖാവ്.

മര്‍ദ്ദിത തൊഴിലാളി സമൂഹത്തിനായി യുദ്ധതന്ത്രം മെനഞ്ഞ ബേബിയുടെ ആശുപത്രിവാസം പഴയ പല കഥകളെയും ഓര്‍മിപ്പിക്കുന്നു.

എസ്എഫ്‌ഐ അഖിലെന്ത്യാ പ്രസിഡന്റായിരുന്ന ബേബി പലരുടെയും കാല്‍കഴുകി എംപി സ്ഥാനം നേടി ഡല്‍ഹി എന്ന തട്ടകത്തിലേക്ക് ചേക്കേറി. അന്ന് ബേബിയുടെ സന്തതസഹചാരിയും ഇപ്പോള്‍ കൈരളി ചാനല്‍ എംഡിയുമായ ജോണ്‍ ബ്രിട്ടാസുമായി ചേര്‍ന്ന് നടത്തിയ കൊള്ളരുതായ്മകള്‍ നിരവധിയാണ്.

സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ‘സ്വരലയ’ എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റിക്ക് രൂപം നല്‍കി. പാര്‍ലമെന്റ് അംഗമായ ബേബിയുടെ ഔദ്യോഗിക വസതിയില്‍ ആയിരുന്നു ഈ സ്വകാര്യ സംഘടന പ്രവര്‍ത്തിച്ചത്. ഈ സംഘടനയുടെ ആജീവനാന്ത അംഗങ്ങളായ പ്രമുഖരുടെ സമൂഹത്തിലെ മാന്യസ്ഥാനം ഉപയോഗപ്പെടുത്തി പാര്‍ലമെന്റ് ഔദ്യോഗിക വസതിയുടെ മറവില്‍ അനധികൃതമായ് സാമ്പാദിച്ചത് കോടികളാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നും കള്ളപ്പണക്കാരില്‍നിന്നും വിദേശ കമ്പനികളില്‍ നിന്നും ഫോറിന്‍ റെഗുലേഷന്‍ ആക്ട് ലംഘിച്ച് നേടിയ സാമ്പാദ്യത്തില്‍ നിന്നും ഒരു രൂപ പോലും നേരത്തെ ഇയാള്‍ സൂചിപ്പിച്ച മര്‍ദ്ദിത തൊഴിലാളി വര്‍ഗത്തിന്റെ വിശപ്പകറ്റാന്‍ ഉപയോഗിച്ചിട്ടില്ല. പകരം പാവപ്പെട്ട ജനങ്ങളുടെ പ്രതിനിധിയായി പാര്‍ലമെന്റില്‍ എത്തിയ അദ്ദേഹം സ്വരലയയുടെ മറവില്‍ കാട്ടിക്കൂട്ടിയ ആഭാസങ്ങള്‍ ഇനിയും ആവര്‍ത്തിച്ചു കുറിക്കാന്‍ ഞാന്‍ മുതിരുന്നില്ല.

സ്വരലയ എന്ന സംഘടനയിലൂടെ പ്രശസ്തരാക്കാം എന്ന് വ്യാമോഹിപ്പിച്ചു കലാകാരികളെ ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ബേബിയുടെ സ്വഭാവവൈകൃതങ്ങളെ ‘മാതൃഭൂമി’ വാരികയിലെ ‘ചവിട്ടിത്തടവല്‍’ എന്ന ലേഖനത്തിലൂടെ ബെര്‍ലിന്‍ കുഞ്ഞനമന്തന്‍ നായര്‍ തുറന്നുകാട്ടിയിട്ടുള്ളതാണ്. സ്ത്രീകളുടെ ബാഹ്യലൈംഗിക സ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടിയ ബേബിയുടെ നാലാം ലോകവാദ സിദ്ധാന്തത്തിനെതിരെ പ്രൊഫ. സുധീഷ് ‘പാഠം ‘ മാസികയില്‍ ‘എം.എ.ബേബിയുടെ ലൈംഗിക പെരിസ്‌ട്രോയിക്ക’ എന്ന ലേഖനം എഴുതി. കിളിരൂര്‍-കവിയൂര്‍ പെണ്‍കുട്ടികളെ പിച്ചിച്ചീന്തിയ രതിവൈകൃതങ്ങളെപ്പറ്റി ഈ ലേഖനത്തില്‍ അദ്ദേഹം തുറന്നെഴുതിയിരുന്നു. മലയാളം വാരികയിലും ഇതേ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

എന്നാല്‍ സ്വരലയ അഴിമതിയെക്കുറിച്ച് ‘ക്രൈം’ല്‍ വന്ന അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ബേബി എനിക്കെതിരെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. ഞാന്‍ തന്നെ നേരിട്ട് വാദിച്ച ആ കേസില്‍, ഞാന്‍ സമര്‍പ്പിച്ച തെളിവുകള്‍ക്ക് മുന്നില്‍ അനുസരണയുള്ള ഒരു കുഞ്ഞിനെപ്പോലെ ബേബി സത്യങ്ങള്‍ക്കുമുന്നില്‍ കീഴടങ്ങി. മാത്രമല്ല കോടതിരേഖകള്‍ ആയി മാറിയ മാതൃഭൂമിയിലും മലയാളം വാരികയിലും പാഠം മാസികയിലും വന്ന വാര്‍ത്തകള്‍ എല്ലാം സത്യമാണെന്ന് അദ്ദേഹം സമ്മതിച്ചു.

എന്നാല്‍ കോടതിയില്‍ പിന്നീട് അരങ്ങേറിയ നാടകീയ രംഗങ്ങളില്‍ ബേബിയുടെ പതനം പൂര്‍ണ്ണമാവുകയായിരുന്നു.

കോടതിയെപ്പോലും സ്തംഭിപ്പിച്ചുകൊണ്ടാണ് കവിയൂര്‍ കേസിലെ അനഘ എന്ന പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്തത് താങ്കള്‍ അല്ലേ എന്ന എന്റെ ചോദ്യം ബേബിക്ക് നേരെ ഉയര്‍ന്നത്. ആലപ്പുഴ സിപിഐ എം സെക്രട്ടറിയായിരിക്കെ എം. എ.ബേബിയുടെ സുഹൃത്തായ സജി നന്ത്യാട്ടിന്റെ ഫൈവ് ഫിംഗേഴ്‌സ് എന്ന സിനിമയില്‍ സിനിമാനടി ആക്കാമെന്ന് മോഹിപ്പിച്ച പിമ്പായ ലത നായര്‍, കവിയൂര്‍ സെക്‌സ് റാക്കറ്റ് കേസിലെ പതിനഞ്ചു വയസ്സുകാരിയായ അനഘയെ ബേബിക്ക് എറിഞ്ഞുകൊടുത്തു എന്നും അദ്ദേഹം ഹൗസ് ബോട്ടില്‍വച്ച് വേട്ടനായയെപ്പോലെ അനഘയെ പിച്ചിച്ചീന്തി എന്നുമായിരുന്നു ക്രൈമില്‍ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ട്. എന്റെ ചോദ്യത്തെ ബേബിയുടെ പ്രശസ്ത അഭിഭാഷകന്‍ ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ വിലക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതിയുടെ അനുവാദത്തോടെ ഞാന്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. ‘ക്രൈം’ലും സാവി മാഗസിനിലും ഈ കാര്യങ്ങള്‍ ഉന്നയിച്ചു പ്രസിദ്ധീകരിച്ച കോപ്പി കാണിച്ച് വാര്‍ത്തയെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ആ വാര്‍ത്തകള്‍ കണ്ടിട്ടില്ല എന്ന് മറുപടി പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ കണ്ടിട്ടില്ല എങ്കില്‍ ഈ വാര്‍ത്ത മാനനഷ്ടം ഉണ്ടാക്കി എന്നാരോപിച്ചു താങ്കള്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു എനിക്ക് വക്കീല്‍ നോട്ടീസ് അയച്ചതിന്റെ കാരണം എന്തായിരുന്നു എന്നായി എന്റെ അടുത്ത ചോദ്യം. എന്നാല്‍ താന്‍ അറിയാതെ തന്റെ അഭിഭാഷകനാണ് ഈ നോട്ടീസ് അയച്ചത് എന്ന് പറഞ്ഞ മറുപടി കേട്ട് കോടതിയില്‍ തിങ്ങിനിറഞ്ഞിരുന്ന അഭിഭാഷകരും പത്രപ്രവര്‍ത്തകരും പൊട്ടിച്ചിരിച്ചു.

‘ഇത് കോടതിയാണ്. മാത്രമല്ല താങ്കള്‍ വിദ്യാഭ്യാസമന്ത്രിയാണ് എന്ന കാര്യം മറക്കരുത്, സത്യം പറയൂ ബേബി…’ എന്ന് മജിസ്‌ട്രേറ്റ് എം.എ.ബേബിയോട് കര്‍ശനമായി പറഞ്ഞപ്പോള്‍ അപകടം മനസിലാക്കിയ എം.എ.ബേബിയുടെ അഭിഭാഷകന്‍ എം.എ.ബേബി തന്നെയാണ് ഈ നോട്ടീസ് അയച്ചതെന്ന് കോടതിയില്‍ വ്യക്തമാക്കി. ഇതോടെ കോടതിയില്‍ പരിഹാസ്യനായി വിയര്‍ത്തൊലിച്ച ബേബിയോട് വെള്ളമോ ഇരിപ്പിടമോ വേണമോ എന്ന് കോടതി ചോദിച്ചു.താങ്കള്‍ വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോള്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ സിമ്പോസിയം കഴിഞ്ഞു അങ്ങയുടെ സംരക്ഷകരായ പോലീസുകാരെ ഒഴിവാക്കി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന സിന്ധുജോയിയേയും കൂട്ടി പാലാരിവട്ടത്ത് റിനൈസന്‍സ് ഹോട്ടലില്‍ റൂമില്‍ പ്രോട്ടോകോള്‍ ലംഘിച്ച് എത്തിയപ്പോള്‍ പത്ര ദൃശ്യമാധ്യമങ്ങള്‍ ഹോട്ടല്‍ വളയുകയും പിന്നെ പോലീസ് രക്ഷപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു ഇല്ലേ എന്നുള്ള ചോദ്യം കൂടി വന്നതോടെ എം.എ.ബേബി ആകെ വിളറിവെളുത്തു. സാക്ഷിക്കൂട്ടില്‍നിന്ന് പുറത്തുവന്ന് പത്രക്കാരോട് ബേബി പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. ‘വടി കൊടുത്തു അടി വാങ്ങി, ഇനി ഒരിക്കലും ഞാന്‍ കേസുമായി കോടതിയിലേക്ക് വരില്ല.

‘അതെ ബേബി, സത്യത്തിന്റെ ഒരു കാണികപോലും അവശേഷിക്കാത്ത നിങ്ങള്‍ക്ക് ഒരിക്കലും കോടതി എന്ന പവിത്രമായ നീതിപീഠത്തിലേക്ക് പ്രവേശിക്കാനുള്ള യോഗ്യതയില്ല.

എം.എ.ബേബിയെക്കുറിച്ച് ‘ക്രൈം’ല്‍ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ട് എല്ലാം സത്യമാണെന്ന് വിധിച്ചുകൊണ്ട് ആ കേസില്‍ എന്നെ കുറ്റവിമുക്തനാക്കി. കൊല്ലം പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ പ്രേമചന്ദ്രന് എതിരെ എം.എ.ബേബി മത്സരിച്ചപ്പോള്‍ പിണറായി വിജയന്റെ അനുയായികള്‍, ഈ കോടതി രേഖകളെല്ലാം ഉപയോഗിച്ച് പ്രസിദ്ധീകരിച്ച ‘ക്രൈം’ന്റെ നാല്‍പ്പതിനായിരം കോപ്പികള്‍ വീടുകള്‍തോറും വിതരണം ചെയ്തു. ഇലക്ഷനില്‍ വിജയിക്കുമെന്ന് പ്രവചിപ്പിച്ചവരെ എല്ലാം ഞെട്ടിച്ച് എം.എ.ബേബി എട്ടുനിലയില്‍ പൊട്ടി…!

ഇന്നിതാ വഴിയേ പോയ കോവിഡ് എന്ന വയ്യാവേലി അറംപറ്റിയ പോലെ നിങ്ങള്‍ ഇരന്നു വാങ്ങി മടിയില്‍ വെച്ചിരിക്കുന്നു.. എന്തായാലും കൊറോണയുടെ ഭീകരാക്രമണത്തില്‍നിന്നും താങ്കള്‍ എത്രയുംവേഗം രക്ഷപ്പെടട്ടെ. ഇനിയും പുതിയ പുതിയ പ്രവചനങ്ങളുമായി വന്നു സിപിഐഎമ്മിനെ പൂര്‍ണ്ണമായി നശിപ്പിക്കാനുള്ള ആണി ആയിത്തീരട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തട്ടെ, പ്രിയപ്പെട്ട എന്റെ ബേബി…!

ടി.പി.നന്ദകുമാര്‍

ചീഫ് എഡിറ്റര്‍, ‘ക്രൈം’

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...