Connect with us

Hi, what are you looking for?

Exclusive

സ്വർണക്കള്ളക്കടത്ത്.. പ്രാധാന വില്ലൻ എം. എ. യൂസഫലിയോ…???

നയതന്ത്ര ബാഗേജ് മുഖേന നടന്ന അന്താരാഷ്ട്ര സ്വർണക്കള്ളക്കടത്തിലെയും ഹവാല ഇടപാടിലെയും മുഖ്യവില്ലൻ യൂസഫലിയോ…???
ഇതുവരെ പിടിക്കപ്പെട്ടവരെല്ലാം പരൽ മീനുകൾ മാത്രമാണെന്നും വമ്പൻ സ്രാവുകൾ ഇനിയും മറഞ്ഞിരിക്കുന്നുവെന്നും മുൻപുള്ള ഫെയ്‌സ്ബുക്ക്പോസ്റ്റുകളിലൂടെ ക്രൈം പ്രസിദ്ധീകരിച്ചിരുന്നു.

നയതന്ത്ര ബാഗേജ് മുഖേന നടന്ന അന്താരാഷ്ട്ര സ്വർണക്കള്ളക്കടത്തിലെയും ഹവാല ഇടപാടിലെയും മുഖ്യവില്ലൻ ആരാണ്?

ഇതുവരെ പിടിക്കപ്പെട്ടവരെല്ലാം പരൽ മീനുകൾ മാത്രമാണെന്നും വമ്പൻ സ്രാവുകൾ ഇനിയും മറഞ്ഞിരിക്കുന്നുവെന്നും മുൻപുള്ള ഫെയ്‌സ്ബുക്ക്പോസ്റ്റുകളിലൂടെ ക്രൈം പ്രസിദ്ധീകരിച്ചിരുന്നു.

യു.എ.ഇ.യിലും ഇന്ത്യയിലും സർക്കാർ തലത്തിൽ ശക്തമായ പിടിപാടുള്ള ഒരാൾക്ക് മാത്രമേ യു.എ.ഇ. കോൺസുലേറ്റ് വഴി ഇത്തരമൊരു അന്താരാഷ്ട്ര കള്ളക്കടത്ത് സാധ്യമാവൂ എന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും മനസിലാക്കാവുന്നതേയുള്ളു. യു. എ. ഇ. – ഇന്ത്യൻ ഭരണകൂടങ്ങളുമായ് ഏറ്റവുമധികം ബന്ധം പുലർത്തുന്ന മലയാളി ആരാണെന്ന ചോദ്യത്തിന് പ്രസക്തിയേറുന്നത് ഇവിടെയാണ്. ഈ കള്ളക്കടത്ത് -ഹവാല ഇടപാടുകൾ നടന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണെന്നിരിക്കെ ഈ വ്യക്തിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധത്തിന്റെ ആഴവും ഊഹിക്കാവുന്നതേയുള്ളു.

ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ സുഹൃത് വലയങ്ങൾ പരിശോധിച്ചാൽ അദ്ദേഹത്തിന്റെ മകൾ വീണ ചേർന്ന് പ്രവർത്തിച്ചിരുന്ന വ്യവസായിയായ രവി പിള്ള അങ്ങനെ സംശയിക്കാവുന്നവരിൽ ഒരാളാണ്. രവി പിള്ളയുടെ കമ്പനിയിൽ ഉയർന്ന പദവി വഹിച്ചിരുന്ന ആളാണ് മുഖ്യമന്ത്രി പുത്രി വീണ. മാത്രമല്ല വീണയുടെ ആദ്യ ഭർത്താവിന് പിണറായി വിജയൻ ജോലി വാങ്ങികൊടുത്തതും ഇവിടെയാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയത്തലവനായ് അറസ്റ്റ് ചെയ്യപ്പെട്ട കോടിയേരി പുത്രൻ ബിനീഷ് കോടിയേരിയായിരുന്നു ഇവിടെ വൈസ് പ്രസിഡന്റ്‌ സ്ഥാനം വഹിച്ചിരുന്നത്. പിണറായി, കോടിയേരി എന്നിവരുമായുള്ള ഇത്തരം ബന്ധത്തിന്റെ പുറത്താണ് കോവളം കൊട്ടാരം തന്നെ രവി പിള്ളയ്ക്ക് തീറെഴുതി കൊടുക്കേണ്ടിവന്നത്. ഈ കാരണങ്ങളാലൊക്കെ തന്നെ സ്വാഭാവികമായും സംശയം രവി പിള്ളയിലേക്ക് നീളാവുന്നതാണ്.

പിന്നീട് സംശയിക്കാവുന്ന ആൾ യു. എ. ഇ. കോൺസുലേറ്റിലും ഇന്ത്യാ ഗവണ്മെന്റിലും ശക്തമായ പിടിപാടുള്ള എം. എ. യൂസഫലിയാണ്. മുൻപ് പലതവണ പലവിധ ആരോപണങ്ങൾക്ക് വിധേയനായിട്ടുണ്ടെങ്കിലും ലക്ഷക്കണക്കിന് തൊഴിൽ രഹിതർക്ക് ജോലി നൽകിയും ദാനകർമങ്ങളിലൂടെ പലർക്കും അത്താണിയായി മാറിയും മഹനീയ വ്യക്തിത്വത്തിനുടമ എന്ന ഖ്യാതി നേടിയ യൂസഫലിയെക്കുറിച്ചുള്ള ആരോപണങ്ങൾ ഒന്നും തന്നെ ജനങ്ങൾ വിശ്വാസത്തിലെടുത്തിരുന്നില്ല എന്ന് മാത്രമല്ല.

പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും മറ്റും കള്ളനോട്ട് അടിച്ച് കണ്ടെയ്നർ വഴി ഇന്ത്യയിലെത്തിച്ചതായും, ഇന്ത്യയിൽ നിന്നും പെൺകുട്ടികളെ ഗൾഫിലെത്തിച്ച് കാര്യലാഭങ്ങൾക്കായി അറബികൾക്ക് കാഴ്ചവെച്ചിരുന്നതായും, കേരളത്തിനകത്തും പുറത്തുമുള്ള ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണം യൂസഫലിയുടെ വൻ പ്രൊജക്റ്റുകളിൽ നിക്ഷേപിക്കുന്നതായും, വ്യവസായിയായ അറ്റ്ലസ് രാമചന്ദ്രനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചതായും, തുടങ്ങി യൂസഫലി എന്ന വ്യവസായിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ നിരവധിയാണ്. എന്നാൽ അപ്പോഴും യൂസഫലിക്കെതിരായ ആരോപണങ്ങളെ ജനങ്ങൾ പുച്ഛിച്ചുതള്ളുകയുമായിരുന്നു.

പക്ഷെ കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിന്റെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് യു. എ. ഇ. ഭരണാധികാരി 700 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായുള്ള യൂസഫലിയുടെ വാക്കുകൾ പത്രസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അറിയിക്കുകയും പിന്നീട് ഇങ്ങനെയൊരു വാഗ്ദാനം താൻ പറഞ്ഞിട്ടില്ല എന്ന് യു. എ. ഇ. ഭരണാധികാരി പ്രഖ്യാപിക്കുകയും ചെയ്തതോടെ യൂസഫലിയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു.

ഇത്തരത്തിൽ പിണറായി വിജയൻ -യൂസഫലി ബന്ധത്തിന് പിന്നിലെ ഇപ്പോഴും ചുരുളഴിയാത്ത രഹസ്യങ്ങളിലേക്ക് നമുക്ക് പിന്നീട് കടന്ന് ചെല്ലാം. ഇപ്പോൾ നയതന്ത്ര ബാഗേജ് വഴി നടന്ന സ്വർണക്കള്ളക്കടത്തുമായ് യൂസഫലി എന്ന വ്യവസായിയുടെ വ്യക്തമായ ബന്ധം തെളിയിക്കുന്ന സുപ്രധാന രേഖയെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഈ കേസിൽ അറസ്റ്റ്‌ ചെയ്യപ്പെടുന്നതിനു മുൻപ് സ്വപ്നാ സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ നയതന്ത്ര ബാഗേജ് വഴിയെത്തിയ സ്വർണം യൂസഫലി വഴി ഫഹർ അഷ്‌റഫ്‌ എന്നയാൾക്ക് തിരിച്ചയയ്ക്കണമെന്ന് കാട്ടുന്ന ഒരു കത്ത് ഹാജരാക്കിയിരുന്നു.

ഇതിൽ നിന്നും ഈ കേസുമായി യൂസഫലിക്കുള്ള അനിഷേധ്യ ബന്ധം വ്യക്തമാവുന്നു. കേസിന്റെ വഴിത്തിരിവാകാൻ പോന്ന ഈ കത്ത് യൂസഫലിക്ക് നേരെ വിരൽ ചൂണ്ടുമ്പോൾ സംശയങ്ങൾ നീളുന്നത് പിണറായി -യൂസഫലി അവിശുദ്ധ ബന്ധത്തിന്റെ പിന്നാമ്പുറങ്ങളിലേക്കാണ്. ഈ കേസിന് പിന്നിൽ മറഞ്ഞിരിക്കുന്ന വമ്പൻ സ്രാവ് ആരാണെന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ രേഖ. ഇങ്ങനെയൊരു രേഖ സ്വപ്നാ സുരേഷ് ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ടോ എന്ന എന്റെ അന്വേഷണത്തിൽ പ്രമുഖ സീനിയർ (കസ്റ്റംസ് അഭിഭാഷകൻ ) അഭിഭാഷകനായ അഡ്വക്കേറ്റ് രാം കുമാർ ഈ വിവരങ്ങൾ സത്യമാണെന്നു സമ്മതിക്കുകയുണ്ടായി. ഈ രേഖക്ക് കൃത്യമായ മറുപടി പറയാതെ പിണറായി വിജയനും യൂസഫലിക്കും ഇനി രക്ഷനേടാനാവില്ല എന്നത് നിശ്ചയം.

ടി.പി.നന്ദകുമാർ ചീഫ് എഡിറ്റർ, ക്രൈം

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...