കൊച്ചി . മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തതിനാൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ കോടതി ഉത്തരവ് പാലിക്കാത്ത നടപടി സർക്കാർ തുടരുന്ന സാഹചര്യത്തിലാണിത്. കയ്യേറ്റം ഒഴിപ്പിക്കു ന്നതിൽ സർക്കാരിീന് ആത്മാർഥതയില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി, വിഷയത്തിൽ സിബിഐ അന്വേഷണം പരിഗണി ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന് ജില്ലാ കലക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ മാസത്തേയും ഈ മാസത്തേയും റിപ്പോർട്ട് ഇതുവരെ കോടതിയിൽ കലക്ടർ നൽകിയിട്ടില്ല. ഇതോടെയാണ് ഡിവിഷൻ ബെഞ്ച് കടുത്ത അതൃപ്തിയും വിയോജിപ്പും പ്രകടിപ്പിച്ചിരിക്കുന്നത്. പതിനാല് വർഷമായിട്ടും സർക്കാർ നടപടികൾ എങ്ങുമെത്തുന്നില്ലെന്നും മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തതിൽ അന്വേഷണം നടത്തുമെന്നും കോടതി സർക്കാരിന് മുന്നറിയിപ്പ് നൽക്കുകയായിരുന്നു.