തിരുവനന്തപുരം . ലീഡറുടെ മകൾ പത്മജ വേണുഗോപാലിന് പിറകെ കെ. കരുണാകരന്റെ വിശ്വസ്തനും കോൺഗ്രസ് പാര്‍ട്ടി വിട്ടു. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവ് മഹേശ്വരൻ നായർ ബിജെപിയില്‍ ചേര്‍ന്നു. മഹേശ്വരൻ നായർ കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു.
പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിറകെ മഹേശ്വരൻ നായരുടെ പാര്‍ട്ടി മാറ്റം കോൺഗ്രസിന് വീണ്ടും തിരിച്ചടി ആണ്. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കായിക താരം കൂടിയായിരുന്ന പത്മിനി തോമസ് ബിജെപിയില്‍ ചേർന്നത്. തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് പദ്മിനി തോമസിനൊപ്പം ബിജെപിയില്‍ ചേർന്നിരുന്നു.