കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാനം നടത്തുന്ന സമരത്തിൽ പ്രതിപക്ഷം എന്തുകൊണ്ട് പിണറായി സർക്കാരിനെ പിന്തുണയ്ക്കു ന്നില്ല എന്ന ചോദ്യത്തിന് മാസ്സ് മറുപടിയുമായി റോജി എം ജോൺ. സിപിഎം – ബിജെപി ബാന്ധവത്തെ തുറന്നു കാണിക്കുന്നതായിരുന്നു റോജിയുടെ വാക്കുകൾ.
സംസ്ഥാനത്തിന് അർഹമായ വിഹിതം കിട്ടണം എന്ന കാര്യത്തിൽ ആർക്കും തർക്കമോ അഭിപ്രായ വ്യത്യാസമോ ഇല്ല. എന്നാൽ പതിനഞ്ചാം ധനകാര്യ വകുപ്പിന്റെ കാലാവധി തീർന്ന് പുതിയ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടപ്പോൾ മാത്രം ഉരുത്തിരിഞ്ഞ സമരം എന്ന ആശയത്തിൽ സർക്കാരിന്റെ സത്യസന്ധതയെ സംശയമുണ്ടെന്നും അതിനോട് യോജിക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല എന്നും റോജി എം ജോൺ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്… ന്യൂസ് വീഡിയോ കാണുക.