തൊടുപുഴ . മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ 74 കാരൻ കൊല്ലപ്പെട്ടു. കോയമ്പത്തൂർ ദോബിപ്പാളയം സ്വദേശി കെ പാൽരാജ് ആണ് മരിച്ചത്. ചൊവ്വാഴ്ച മൂന്നാർ തെന്മല എസ്റ്റേറ്റിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പാൽ രാജിനെ അടിച്ചു വീഴ്ത്തി ആന ചവിട്ടി കൊല്ലുകയായിരുന്നു.
മറ്റു മൂന്നുപേരോടൊപ്പം എസ്റ്റേറ്റ് കാന്റീനിൽ പോയി മടങ്ങിവരുന്ന വഴിയിൽ രാത്രി 9.30നായിരുന്നു ആനയുടെ ആക്രമണം ഉണ്ടാവുന്നത്. പാൽരാജിനെ ആന അടിച്ചു വീഴ്ത്തിയ ശേഷം ചവിട്ടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ അപ്പോൾ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാർ ബഹളംവെച്ചാണ് ആനയെ കാട്ടിലേക്ക് തുരത്തുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പടയപ്പയോടൊപ്പം മറ്റൊരു ആനയെ തെന്മല ഭാഗത്ത് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. അതേ ആന തന്നെയാണ് ആക്രമിച്ചതെന്നാണ് സംശയിക്കുന്നത്.