തിരുവനന്തപുരം . വീണ വിജയന് മാസപ്പടി നൽകുന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ക്ക് സിൻഡിക്കേറ്റ് അംഗമായി നിയമനം നൽകിയതായി ആരോപണം. വീണ വിജയന് മാസപ്പടി നൽകുന്നതായി ആരോപണം ഉയർന്ന സാന്റാമോണിക്ക എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ റെനി സെബാസ്റ്റ്യന്‍ ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് അംഗമായി നിയമനം നൽകിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിലെ സിൻഡി ക്കേറ്റിലേക്ക് റെനി സെബാസ്റ്റ്യന്റെ നിയമനത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്കി. റെനി മാസപ്പടി ആരോപണം നേരിടുന്ന സാന്റാമോണിക്ക എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ്.
വീണ വിജയന് മാസപ്പടി നൽകുന്ന സ്ഥാപനമെന്ന ആരോപണം സാന്റാമോണിക്ക എന്ന സ്ഥാപനത്തിനെതിരെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിലെ സിന്‍ഡിക്കേറ്റ് നിയമനം ഉണ്ടായത്. രണ്ടു ഒഴിവുകൾ ആണ് നികത്തുന്നത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയെയും റെനി സെബാസ്റ്റ്യനെയും ആണ് നിയമിക്കുന്നത്.