ന്യൂഡൽഹി . സംസ്ഥാന സർക്കാറിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ കൂടി അനുവദിച്ചു. 44,020 രൂപ ശമ്പളത്തിലാണ് പ്രൈവറ്റ് സെക്രട്ടറി യെ നിയമിക്കാൻ അനുമതി നൽകിയിരിക്കുന്നത്. 2023 ജനുവരി 27 മുതൽ മുൻകാല പ്രാബല്യത്തിലാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക ൾക്കിടെ നിയമനം.
നേരത്തെ നാലു ജീവനക്കാരെ തോമസിന് അനുവദിച്ചിരുന്നതാണ്. കെ വി തോമസിന്റെ മുപ് പ്രത്യേക പ്രതിനിധിയായിരുന്ന എ സമ്പത്തിന് പ്രൈവറ്റ് സെക്രട്ടറി ആരും ഉണ്ടായിരുന്നില്ല. ഒരു ലക്ഷം രൂപയാണ് കെ വി തോമസിന് ഇപ്പോൾ ഓണറേറിയം നൽകി വരുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നേരത്തെ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് 12.50 ലക്ഷം രൂപ കെ വി തോമസിന് ഓണറേറിയം ഇനത്തിൽ നൽകിയിരുന്നത്.