തിരുവനന്തപുരം . അഞ്ചു വര്‍ഷത്തേക്ക് തൃശ്ശൂര്‍ തന്നാല്‍ പോരാ, കേരളം കൂടി തരണമെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസ്താവന മണിക്കൂറുകൾ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. അഞ്ചുവര്‍ഷം കഴിഞ്ഞ് പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്.
അഞ്ചു വർഷത്തേക്ക് അവസരം തരാനാണ് സുരേഷ് ഗോപി പറഞ്ഞിട്ടുള്ളത്. കേന്ദ്രഭരണം കൈയിലുള്ളപ്പോൾ തന്നെ കേരളവും തൃശ്ശൂരും തരണമെന്നും സുരേഷ് ഗോപി പറഞ്ഞിരിക്കുന്നു. എസ് ജി കോഫി ടൈം പരിപാടിയിലായിരുന്നു സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.
അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും ജനങ്ങൾ തനിക്ക് അഞ്ചുവര്‍ഷം തരും. ‘ആ അഞ്ചു വർഷം തന്നെ പറ്റുന്നില്ലെങ്കിൽ അടിയും തന്ന് പറഞ്ഞുവിട്ടോളൂ’ എന്നും സുരേഷ് ഗോപി പറയുന്നു. അതങ്ങനെ നീണ്ടുപോകുമെന്നും സുരേഷ് ഗോപി എന്നും അദ്ദേഹം കൂട്ടി ചേർത്തു. നട്ടെല്ലിന്റെ വിശ്വാസംവെച്ചുകൊണ്ടാണ് ഇത് പറയുന്നത് – സുരേഷ് ഗോപി പറഞ്ഞു.