Connect with us

Hi, what are you looking for?

Crime,

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ് സംശയിക്കുന്നത്. തന്റെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ ജെയിംസ് കോടതിക്ക് കൈമാറി. പുനർ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും സിബിഐ അന്വേഷണത്തിൽ വീഴ്ച ഇല്ലെന്നും പറഞ്ഞ ജെയിംസ് തനിക്കിപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ‌

ആദ്യം നടന്ന അന്വേഷണം വഴിതെറ്റിക്കാൻ പല ഘട്ടത്തിലും ശ്രമങ്ങൾ ഉണ്ടായി. താൻ നൽകിയ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജെയിംസ് പറഞ്ഞു. 2018 മാര്‍ച്ച് 22നാണ് ജസ്നയെ കാണാതായത്. ജസ്ന വീട്ടിൽ നിന്ന് പോകുന്നതിന് ദിവസങ്ങൾക്ക് മുൻപുണ്ടായ രക്തസ്രാവവും തുടര്‍ പരിശോധനകളും ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോകുന്ന സ്ഥലം, കാണാതാകുന്ന ദിവസം ജസ്നയുടെ കയ്യിലുണ്ടായിരുന്ന 60000 രൂപയുടെ ഉറവിടം എന്നിവ സംബന്ധിച്ചെല്ലാമാണ് അച്ഛന്‍ ഉന്നയിക്കുന്ന സംശയങ്ങൾ. കൂട്ടുകാരിൽ ചിലരെ സംശയമുണ്ടെന്ന് മാത്രമല്ല, തിരോധാനവുമായി ബന്ധമുള്ള ഒരാളുടെ പേരും അച്ഛന്റെ ഹര്‍ജിയിൽ പരാമർശിച്ചിട്ടുണ്ട്.

ജസ്ന തിരോധാന കേസിൽ തിരുവനന്തപുരം സിജെഎം കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ട ശേഷം മാധ്യമങ്ങളോട് പ്രതികരി ക്കുകയാ യിരുന്നു ജസ്നയുടെ പിതാവ്. ജസ്നയുടെ പിതാവ് ജയിംസിന്റെ ഹർജി പരിഗണിച്ചാണ് കോടതി തുടർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സിബിഐ അന്വേഷണത്തിൽ പരിഗണിക്കാത്ത ചില തെളിവുകൾ ജെയിംസ് കഴിഞ്ഞ ദിവസം മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷി ച്ചിട്ടും ജസ്നക്ക് എന്ത് പറ്റിയെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജസ്ന ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലെന്ന് പറഞ്ഞാണ് സിബിഐ അന്തിമ റിപ്പോര്‍ട്ട് നൽകുന്നത്. സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് പുതിയ ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അച്ഛൻ കോടതിയെ അറിയിച്ചിരുന്നു. മുദ്രവച്ച കവറിലാണ് ജെയിംസ് തെളിവുകൾ ഹാജരാക്കുന്നത്. പിതാവ് നൽകിയ തെളിവുകൾ അന്വേഷിച്ചതാണെന്ന് ആദ്യം സിബിഐ പറഞ്ഞെങ്കിലും, പുതിയ തെളിവുകൾ കൈമാറിയാല്‍ തുടരന്വേഷണത്തിന് തയാറാണെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിടുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...